കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത പഠനത്തിനായി രണ്ട് കോടി രൂപ
കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിൽ പ്രതിസന്ധിയിലായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി മലബാർ ഗ്രൂപ്പ് 'ഉയിർപ്പ്' പദ്ധതി നടപ്പാക്കുന്നു. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ 134 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. 'ഉയിർപ്പ്'പദ്ധതിയുടെ ഉദ്ഘാടനം പ്രിയങ്കാ ഗാന്ധി എം. പി നിർവഹിക്കും. ടി. സിദ്ദീഖ് എം.എൽ.എ, മുൻ എം.എൽ.എയും രാജ്യസഭാംഗവുമായിരുന്ന എം വി ശ്രേയാംസ് കുമാർ, മുൻ മന്ത്രിയും എം.എൽ.എയുമായ എ.പി അനിൽ കുമാർ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, 'മിസൈൽ വുമൺ ഒഫ് ഇന്ത്യ' ഡോ. ടെസ്സി തോമസ്, യേനപ്പോയ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം വിജയകുമാർ, വയനാട് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ തുടങ്ങിയവർ പങ്കെടുക്കും.
അർഹരായ 134 വിദ്യാർത്ഥികളുടെ പഠനത്തിനുള്ള മുഴുവൻ ചെലവും മലബാർ ഗ്രൂപ്പ് വഹിക്കും. 'ഉയിർപ്പ്'പദ്ധതിക്കായി രണ്ടു കോടി രൂപയാണ് മലബാർ ഗ്രൂപ്പ് നീക്കിവച്ചിട്ടുള്ളത്. ഇതിൽ 63.5 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു. മലബാർ ഗ്രൂപ്പിന്റെ വിവിധ ജോലികളിൽ നിയമനത്തിന് ഇവർക്ക് മുൻഗണന നൽകും. ടി.സിദ്ദീഖ് എം എൽ എയുടെ 'എം.എൽ.എ കെയർ ' പദ്ധതിയുമായി സഹകരിച്ചാണ് 'ഉയിർപ്പ്' പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |