തിരുവനന്തപുരം:കെ.എസ്.ഇ.ബി ജീവനക്കാർക്ക് 4% ഡി.എ.അനുവദിച്ചു. പെൻഷൻകാർക്ക് ഡി.ആർ.ആയും കിട്ടും. ഏപ്രിൽ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്. 2022ജൂലായ് 1ൽ അനുവദിക്കേണ്ടിയിരുന്ന ഡി.എ.വിഹിതമാണ് വിതരണം ചെയ്യുന്നത്. എന്നാൽ ഇതിന് മുൻകാല പ്രാബല്യമില്ല. 18ന് ചേർന്ന പൂർണ്ണ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഡി.എ നൽകുന്നതിന് തീരുമാനമായത്. 2022 ജനുവരി 1മുതലുള്ള 3% ഡി.എ.കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അനുവദിച്ചത്. അതിന് മുൻകാല പ്രാബല്യം നൽകിയിരുന്നെങ്കിലും ഇതുവരെ വിതരണം ചെയ്തിട്ടില്ല.ഡി.എ.യ്ക്ക് മുൻകാല പ്രാബല്യം നൽകാത്ത നടപടിയിൽ കേരള ഇലക്ട്രിസിറ്റി കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |