പീരുമേട്: കൊടികുത്തി നിർമ്മലഗിരിയിൽ തീറ്റ തേടാൻ അഴിച്ചുവിട്ടിരുന്ന ആടിനെ അജ്ഞാത ജീവിയുടെ കടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് അഴിച്ചുവിട്ട ആട് തിരിച്ച് എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് ശനിയാഴ്ച രാവിലെ റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കുഞ്ഞാറ്റിൽ ബിനുവിന്റെ ആടാണ് ചത്തത്. പൂർണമായും ഭക്ഷിച്ച നിലയിലാണ് ആടിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആടിനെ ആക്രമിച്ച് കൊന്ന മൃഗം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ അകലെ പാലൂർക്കാവിൽ ഒരാഴ്ച മുമ്പ് പുലി നായയെ ആക്രമിച്ചു കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |