കോടശ്ശേരി: കാട്ടാന ഏഴാറ്റുമുഖം ഗണപതിയെ നാട് കടത്തണമെന്ന് വെട്ടിക്കുഴി ചൂളക്കടവ് നിവാസികളുടേയും മലയോര കർഷകരുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. റോഡിന്റെ ഓരം ചേർന്ന് കെട്ടിയിരിക്കുന്ന ചങ്ങല അഴിക്കുക, ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുക, വിജനമായ പറമ്പുകളിലെ അടിക്കാടുകൾ വെട്ടുക, വന്യമൃഗശല്യമുണ്ടായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസ് ഉദ്ഘാടനം ചെയ്തു. ടി.ബി.ദേവരാജൻ അദ്ധ്യക്ഷനായി. ടി.ബി.സത്യൻ, അനിൽ വഴുതലക്കാട്ട്, ഷൈലജ പ്രകാശൻ, രഞ്ജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |