കൊച്ചി: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ, പ്രതി ചേർക്കപ്പെട്ട മാതാപിതാക്കൾക്കെതിരായ കുറ്റപത്രത്തിലെ തുടർനടപടികൾ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സി.ബി.ഐ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. കൊച്ചി സി.ബി.ഐ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഹർജിക്കാരെ ഒഴിവാക്കുകയും ചെയ്തു. മേയ് 19ന് വാദംകേൾക്കും.
വിഷയത്തിൽ രജിസ്റ്റർ ചെയ്ത 9 കേസുകളിൽ ആറിലും മാതാപിതാക്കളെ പ്രതിചേർത്തിരുന്നു. പ്രേരണാക്കുറ്റമടക്കം ചുമത്തിയ കേസുകളിൽ യഥാക്രമം രണ്ടു മൂന്നും പ്രതികളാണിവർ. പെൺകുട്ടികളെ പീഡനത്തിനിരയാക്കാൻ മുഖ്യപ്രതി 'വലിയ മധു"വിന് ഇവർ കൂട്ടുനിന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഏപ്രിൽ 25ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതി നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾബെഞ്ച് നേരത്തേ സി.ബി.ഐയോട് വിശദീകരണം തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |