ന്യൂഡൽഹി : അഹമ്മദാബാദിൽ 8,9 തീയതികളിൽ കോൺഗ്രസ് പ്രവർത്തക സമിതിയും എ.ഐ.സി.സി സെഷനും നടത്താൻ തീരുമാനം. സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പൈതൃകം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് സൂചന. പട്ടേലിന്റെ 150ാം ജന്മവാർഷികവും 75-ാം ചരമവാർഷികവും രാജ്യം ആചരിക്കുകയാണ്. ഈസമയത്ത് സർദാർ പട്ടേൽ ഭവനിൽ കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത് ശ്രദ്ധേയമാണ്. എട്ടിന് വൈകുന്നേരം കോൺഗ്രസ് നേതൃത്വം സബർമതി ആശ്രമവും സന്ദർശിക്കും. സബർമതി നദീക്കരയിൽ ഒരുക്കുന്ന പന്തലിലായിരിക്കും 9ലെ എ.ഐ.സി.സി സെഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |