തിരുവനന്തപുരം: നിയമനം നടത്തണമെന്ന ആവശ്യവുമായി നാലാം ദിനവും സമരം നടത്തുന്ന വനിതാ പൊലീസ് റാങ്ക് ഹോൾഡേഴ്സ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തി. ശയന പ്രദക്ഷിണത്തിന് പിന്നാലെ മൂന്ന് ഉദ്യോഗാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഹനീന,ബിനുസ്മിത,നിമിഷ എന്നിവരാണ് കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ മൂന്നുപേർ നിരാഹാരവും അനുഷ്ഠിക്കുന്നുണ്ട്. 19ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 30ശതമാനം പോലും നിയമനം നടന്നിട്ടില്ലെന്നും ഉടൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ തങ്ങളുടെ ഉദ്യോഗ പ്രതീക്ഷ നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. 967പേർ ഉൾപ്പെടുന്ന വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 815 പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണിത്.
പ്രതീക്ഷ
മുഖ്യമന്ത്രിയിൽ
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം മുഖ്യമന്ത്രി മടങ്ങിഎത്തുമ്പോൾ തങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് റാങ്ക് ഹോൾഡേഴ്സ്. ഇനി ഒമ്പത് ദിവസങ്ങളാണുള്ളത്. അതിനുള്ളിൽ തീരുമാനമുണ്ടാകുമോ എന്ന ആശങ്കയും ഇവരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |