സ്പോട്ട് അഡ്മിഷൻ
സർവകലാശാലയുടെ നാനോ സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജിക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് (ഓപ്പൺ-നാല്, ഇ.ടി.ബി-ഒന്ന്, മുസ്ലിം-ഒന്ന്, ബി.പി.എൽ-ഒന്ന്, എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്) ആറിന് രാവിലെ 10.30-ന് പഠനവകുപ്പിൽ സ്പോട്ട് അഡ്മിഷൻ നടത്തും. സർവകലാശാലാ ഫണ്ടിലേക്ക് ജനറൽ-835 രൂപ, എസ്.സി/എസ്.ടി-560 രൂപ ഇ-പെയ്മെന്റായി അടച്ച് രജിസ്റ്റർ ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407373, 2407374.
എം.എ മലയാളം ഡെസർട്ടേഷൻ സമർപ്പിക്കണം
വിദൂരവിദ്യാഭ്യാസം എം.എ മലയാളത്തിന് 2018-ൽ പ്രവേശനം നേടിയവർ ഒന്നാം വർഷ പരീക്ഷയുടെ ഭാഗമായ ഡെസർട്ടേഷൻ 30-നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം.
ഹാൾടിക്കറ്റ്
അദീബെ ഫാസിൽ പ്രിലിമിനറി രണ്ടാം വർഷ റഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മലപ്പുറം ഗവൺമെന്റ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ മലപ്പുറം ഫലാഹിയ അറബിക് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം. മറ്റ് കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
സ്പെഷ്യൽ പരീക്ഷാ അപേക്ഷ
എം.ബി.എ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപന പ്രകാരം അപേക്ഷിക്കുമ്പോൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയാതിരുന്നതും എന്നാൽ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പരാജയപ്പെടുകയും ചെയ്തവർക്ക് മാത്രമായി മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി സ്പെഷ്യൽ പരീക്ഷ നടത്തുന്നു. ഓഫ്‌ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 20. ജനുവരി 2019 പരീക്ഷയ്ക്ക് ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല.
പരീക്ഷ
ഒന്നാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആന്റ് ടെക്നോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും.
പുനഃപരീക്ഷ
2018 ജൂലായ് 22, 25 തീയതികളിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് പേപ്പർ ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ യഥാക്രമം സെപ്തംബർ അഞ്ച്, ഏഴ് തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രം: സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്.
രണ്ടാം സെമസ്റ്റർ യു.ജി സ്പെഷ്യൽ പരീക്ഷ
എൻ.സി.സി ക്യാമ്പിൽ പങ്കെടുത്തത് മൂലം രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്പെഷ്യൽ പരീക്ഷ 18-ന് ആരംഭിക്കും.
പി.ജി സ്പെഷ്യൽ പരീക്ഷ
പ്രളയം മൂലം പരീക്ഷ എഴുതാൻ സാധിക്കാത്ത രണ്ടാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം (സി.യു.സി.എസ്.എസ്) വിദ്യാർത്ഥികൾക്കുള്ള റഗുലർ സ്പെഷ്യൽ പരീക്ഷ 18-ന് ആരംഭിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്) മൂന്ന് (നവംബർ 2018), നാല് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.
പി.ജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ 20 വരെ അപേക്ഷിക്കാം.
എം.എസ്.സി ബയോടെക്നോളജി രണ്ട് (ജൂൺ 2018), മൂന്ന് (ഡിസംബർ 2018), നാല് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.ഐ.ഡി നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |