ബംഗളൂരു: ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 12.56 കോടി രൂപയുടെ സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു, വ്യവസായി തരുൺ രാജു, ആഭരണ വ്യാപാരി സാഹിൽ ജെയിൻ എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 21 വരെ ബംഗളൂരു കോടതി നീട്ടി. കഴിഞ്ഞ മാസം മൂന്നിന് ദുബായിൽ നിന്ന് കടത്തിയതായി ആരോപിക്കപ്പെടുന്ന 14.8 കിലോഗ്രാം സ്വർണ്ണവുമായി ഹർഷവർധനി രന്യ ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായതോടെയാണ് കേസ് വെളിച്ചത്തുവന്നത്. തുടർന്നുള്ള അന്വേഷണത്തിൽ 2023 നും 2025 നും ഇടയിൽ ദുബായിലേക്ക് 45 തവണ രന്യ ഒറ്റക്ക് യാത്ര ചെയ്തതായി കണ്ടെത്തി, ഇത് വലിയൊരു കള്ളക്കടത്ത് ശൃംഖലയിൽ അവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിലേക്ക് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |