SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.57 AM IST

വിഴിഞ്ഞത്ത് ലോകഭീമൻ കപ്പലിന് ജലസല്യൂട്ട്

വിഴിഞ്ഞം: ലോകത്തെ ഏറ്റവും വലിയ, പരിസ്ഥിതി സൗഹൃദ കണ്ടെയ്നർ കപ്പലായ എം.എസ്‌.സി തുർക്കിയെ ജലസല്യൂട്ട് നൽകി വിഴിഞ്ഞം തുറമുഖത്ത് സ്വീകരിച്ചു. ചൊവ്വാഴ്ച പുറംകടലിൽ നങ്കൂരമിട്ടിരുന്ന കപ്പൽ ഇന്നലെ വൈകിട്ട് 5.10നാണ് തുറമുഖത്തടുപ്പിച്ചത്. 10നില കെട്ടിടത്തിന്റെ ഉയരം തോന്നിക്കും.

ലോകത്തെ ഏറ്റവും വലിയ കപ്പലുകളിലൊന്നാണിത്. മൂവായിരത്തോളം കണ്ടയ്നറുകൾ ഇറക്കി. ഏതാനും കണ്ടെയ്നറുകൾ കയറ്റിയാണ് മടക്കം. ഇന്നു വൈകിട്ടോടെ ഘാനയിലെ ടെമാ തുറമുഖത്തേക്കാണ് പോകുന്നത്.

ക്യാപ്ടൻ നിർമൽ സഖറിയ ടഗ്ഗുകളുടെ അകമ്പടിയോടെയാണ് കപ്പൽ ബെർത്തിലെത്തിച്ചത്. സിംഗപ്പൂരിൽ നിന്ന് ഏപ്രിൽ രണ്ടിനു പുറപ്പെട്ടതാണിത്.

ജീവനക്കാരായി ഇന്ത്യക്കാർ ആരുമില്ല. 155 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എം.എസ്.സി കമ്പനിക്ക് 860കപ്പലുകളുണ്ട്. ജനീവയാണ് ആസ്ഥാനം.

നീളം -399.9 മീറ്റർ

വീതി - 61.3 മീറ്റർ

ഡ്രാഫ്റ്റ് - 33.5 മീറ്റർ

24,346

കണ്ടെയ്നറുകൾ വഹിക്കാം


വൻ സുരക്ഷാവലയം

വിഴിഞ്ഞത്തു നിന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്കു പോകുന്ന കപ്പലിന് വൻ സുരക്ഷാ സന്നാഹമുണ്ട്. കടൽക്കൊള്ളക്കാരെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ വിഴിഞ്ഞത്തു നിന്നാണ് സജ്ജമാക്കുക.

''ദുബായ്, ശ്രീലങ്ക തുറമുഖങ്ങളിൽ പോലും അടുപ്പിക്കാനാവാത്ത കപ്പലാണ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിൽ വിഴിഞ്ഞം സ്ഥാനമുറപ്പിച്ചു.

വി.എൻ. വാസവൻ

തുറമുഖ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA