തിരുവനന്തപുരം: വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നടപ്പാക്കുന്ന ലുക്ക് ഈസ്റ്റ് മാർക്കറ്റിംഗ് ക്യാമ്പയിനിന്റെ ഭാഗമായുള്ള മെഗാ ഫാം ടൂറിനും ബി 2 ബി മീറ്റിനും തുടക്കമായി. മലേഷ്യ എയർലൈൻസും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലേഷ്യ, ഇന്തോനേഷ്യ, തായ്വാൻ, സിംഗപ്പൂർ, തായ്ലാൻഡ്, ജപ്പാൻ, വിയറ്റ്നാം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. എട്ട് രാജ്യങ്ങളിൽ നിന്നായി 75 ഓളം പ്രതിനിധികൾ അടങ്ങിയ സംഘം തിരുവനന്തപുരത്തെത്തി. 13 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കേരള ടൂറിസം സെക്രട്ടറി ബിജു.കെ, മലേഷ്യ ഏവിയേഷൻ ഗ്രൂപ്പിലെ എയർലൈൻസ് ബിസിനസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ദെർസെനീഷ് അരസന്ദിരൻ, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |