തിരുവനന്തപുരം: ഒമാൻ ദേശീയ ടീമിനെതിരായ പരിശീലനമത്സരങ്ങൾക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ഈമാസം 20 മുതൽ 26 വരെ അഞ്ച് ഏകദിനങ്ങളാണ് ഒമാനുമായി കളിക്കുന്നത്. മത്സരത്തിന് മുന്നോടിയായിട്ടുള്ള ക്യാമ്പ് 5 മുതൽ 18 വരെ തിരുവനന്തപുരത്ത്ന ടക്കും. ഏപ്രിൽ 19 ന് ടീം ഒമാനിലേയ്ക്ക് തിരിക്കും.
ടീം അംഗങ്ങൾ : രോഹൻ. എസ്.കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, മൊഹമ്മദ് അസ്ഹറുദ്ദീൻ,ഷോൺ റോജർ, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി നായർ, അബ്ദുൾ ബാസിത് പി എ, അക്ഷയ് മനോഹർ, ഷറഫുദീർ എൻ.എം, നിധീഷ് എം.ഡി, ബേസിൽ എൻ.പി, ഏദൻ അപ്പിൾ ടോം, ശ്രീഹരി എസ് .നായർ, ബിജു നാരായണൻ എൻ, മാനവ് കൃഷ്ണ. ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റന്റ് കോച്ച് - രജീഷ് രത്നകുമാർ, നിരീക്ഷകൻ - നാസിർ മച്ചാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |