കോട്ടയം: ഉത്പാദനം കുറഞ്ഞതിനൊപ്പം ആവശ്യകത വർദ്ധിച്ചതോടെ സംസ്ഥാനത്ത് കുരുമുളക് വില കുതിച്ച് കയറുന്നു.
കിലോയ്ക്ക് 720 രൂപയാണ്. 2014ൽ 740 ൽ എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ 65 രൂപയുടെ വർദ്ധനയാണുണ്ടായത്. ഡിമാൻഡ് ഉയർന്നതും, ആഭ്യന്തര മാർക്കറ്റിൽ കുരുമുളക് ലഭ്യത കുറഞ്ഞതും മുൻനിറുത്തി 725 രൂപയ്ക്ക് വരെ കുരുമുളക് വാങ്ങാൻ വ്യാപാരികളുടെ മത്സരമാണ്. അതേസമയം അമേരിക്ക പകര ചുങ്കം ഉയർത്തിയത് റബർ വിപണിയെ പിടിച്ചുലച്ചു. അന്താരാഷ്ട്ര വിലയ്ക്കൊപ്പം ആഭ്യന്തര വിലയും തറപറ്റി. ആർ.എസ്.എസ് നാലാം ഗ്രേഡ് 206 രൂപ വരെ എത്തിയ ശേഷം 197ലേക്ക് താഴ്ന്നു. വ്യാപാരി വില 189 ഉം. ഷീറ്റിനൊപ്പം, ക്രംബ്, ഒട്ടുപാൽ വിലയിലും കുറവുണ്ടായി. കഴിഞ്ഞ ആഗസ്റ്റിൽ റബർ വില റെക്കാഡ് റേഖപ്പെടുത്തി 250 കടന്നിരുന്നു. പിന്നീട് മാസങ്ങളോളം 180 - 190 റേഞ്ചിലായിരുന്നു.
200 കിട്ടും വരെ റബർ വിൽക്കരുതെന്ന ഉത്പാദക സംഘങ്ങളുടെ ആഹ്വാനം കർഷകർ അംഗീകരിച്ചതോടെയാണ് വില 200 കടത്താൻ ടയർ ലോബി നിർബന്ധിതരായത്.
ആഭ്യന്തര വില ഇനിയും ഇടിയും
ബാങ്കോക്ക് വില 168 രൂപ വരെ താഴ്ന്നു. നേരത്തേ ആഭ്യന്തര വിലയിലും 30 രൂപയുടെ വ്യത്യാസം അന്താരാഷ്ട്രവിലയിൽ ഉണ്ടായിരുന്നു. ഇത് വൻതോതിൽ ഇടിഞ്ഞതോടെ ഇപ്പോൾ ക്രംബ് റബർ ഇറക്കുമതി ചെയ്യുന്ന വൻകിട വ്യവസായികൾ ഷീറ്റ് ഇറക്കുമതിയ്ക്ക് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. വിപണിയിൽ ഇറക്കുമതി റബറെത്തിയാൽ ആഭ്യന്തര വില ഇനിയും ഇടിയും.
''180 രൂപയാണ് സർക്കാർ വില സ്ഥിരതാ പദ്ധതി താങ്ങുവില. ഇത് 200 ആയി ഉയർത്തിയാൽ കർഷകർക്ക് പ്രയോജനം ലഭിക്കം. 500 കോടി ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും വില ഉയരാത്തതിനാൽ ഫണ്ട് വിതരണം നടന്നില്ല.
തോമസ് ജോൺ (റബർ കർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |