എയ്‌ഷെ രജിസ്‌ട്രേഷൻ
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷന്റെ ( AISHE എയ്‌ഷെ) ഭാഗമായി ഇതുവരെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാത്ത അഫിലിയേറ്റഡ് കോളേജുകൾ aishe.gov.in ലൂടെ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം. വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിന് എയ്‌ഷെ കോഡ് നിർബന്ധമാണ്. വിശദവിവരം എയ്‌ഷെ വെബ്‌സൈറ്റിൽ.
ഓണം അവധി
കോളേജുകൾ ഓണം അവധിക്കായി ആറിന് അടയ്ക്കും. അവധിക്കുശേഷം 16ന് തുറക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ റഗുലർ), ഡി.ഡി.എം.സി.എ. (20142016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷകളുടെ പ്രാക്ടിക്കൽ 16 മുതൽ അതത് കോളേജുകളിൽ നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി പോളിമർ കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റർ ബി.ആർക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
യു.ജി.സി.നെറ്റ്/ജെ.ആർ.എഫ്.
മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി.നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള തീവ്ര പരിശീലന പരിപാടി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടക്കും. സർവകലാശാല കാമ്പസിൽ അവധിദിവസങ്ങളിലാണ് പരിശീലനം. ഫോൺ: 04812731025.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |