ഐശ്വര്യത്തിന്റെ കണിക്കൊന്ന പൂക്കളുമായി വീണ്ടും ഒരു വിഷുക്കാലം എത്തി. വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് എത്തുന്നത് വിഷുക്കണിയാണ്. അത് കഴിഞ്ഞാൽ പിന്നെ വിഷുവിഭവങ്ങളായിരിക്കും മനസിൽ ഓടിയെത്തുന്നത്. അതിൽ പ്രധാനമാണ് വിഷുക്കട്ട. തൃശൂരിലെ പലയിടങ്ങളിലും ഇത് വളരെ പ്രശസ്തമാണ്. വിഷുക്കട്ട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്കലരി നന്നായി കഴുകി വൃത്തിയാക്കി നല്ലതുപോലെ കുതിർത്ത് എടുക്കുക. ശേഷം ഒരു കുക്കറിൽ ഈ കുതിർത്ത ഉണക്കലരിയും തേങ്ങയുടെ രണ്ടാം പാലും മൂന്നാം പാലും ചേർത്ത് ഒറ്റ വിസിൽ വച്ച് വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച അത് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് നെയ്യ് ഇട്ടശേഷം വേവിച്ച് വച്ച ചോറും ഒന്നാം പാലും ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇത് കട്ടിയായി വരുമ്പോൾ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് വച്ചയ്ക്കുക. അതിന് മുകളിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും വിതറാം. ശേഷം ഇത് തണുത്ത് വരുപ്പോൾ മുറിച്ചെടുക്കാം. ശർക്കര പാനി ഒഴിച്ച് കഴിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |