തിരുവനന്തപുരം: ഏറ്റവും കൂടുതൽ ദിവസങ്ങൾ സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി അലങ്കരിച്ചവരിൽ പിണറായി വിജയന് രണ്ടാംസ്ഥാനം. മുഖ്യമന്ത്രി പദവിയിൽ ഇന്ന് 3,246 ദിവസത്തിലെത്തുന്ന പിണറായി കെ.കരുണാകരന്റെ റെക്കാഡിനൊപ്പമെത്തും. നാളെയാകുമ്പോൾ കരുണാകരൻ മൂന്നാംസ്ഥാനക്കാരനാകും. 4,009 ദിവസം മുഖ്യമന്ത്രി പദവി വഹിച്ച ഇ.കെ.നായനാരാണ് ഒന്നാം സ്ഥാനത്തുള്ളത്.
അതേസമയം, തുടർച്ചയായി കേരളത്തിൽ മുഖ്യമന്ത്രി പദവി വഹിച്ചവരിൽ ഒന്നാം സ്ഥാനം പിണറായിക്കാണ്. ഒന്നാമതായിരുന്ന സി.അച്ചുതമേനോനെ (2,640 ദിവസം) 2022 നവംബർ 14ന് പിണറായി മറികടന്നിരുന്നു. പിണറായി 2016 മുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു.
കേരളത്തിൽ ഇതുവരെ 12പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നത് സി.എച്ച്.മുഹമ്മദ് കോയ- 53 ദിവസം. 2,459 ദിവസമാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |