സുൽത്താൻ ബത്തേരി : കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 766ലെ ബന്ദിപ്പൂർ ഭാഗത്തെ രാത്രിയാത്ര നിരോധിച്ചിട്ട് വർഷം പതിനാലര കഴിഞ്ഞിട്ടും യാത്രാദുരിതത്തിന് പരിഹാരമായില്ല. നിരോധനം നീക്കാൻ കേരള സർക്കാരും റോഡ് സ്ഥിരമായി അടച്ചിടാൻ പരിസ്ഥിതി വാദികളും രംഗത്തുണ്ട്. പ്രതിദിനം രണ്ടായിരത്തോളം വാഹനങ്ങളും അതുവഴി കാൽ ലക്ഷത്തോളം യാത്രക്കാരും കടന്നുപോകുന്ന പാതയാണിത്.
പ്രശ്നം നിയമ യുദ്ധത്തിലാണ്. കേസിന്റെ വാദം അന്തിമഘട്ടത്തിലാണ്. വിധി പറയുന്നത് നിരവധി തവണ മാറ്റി വച്ചു. കഴിഞ്ഞ തവണ കേസെടുത്തപ്പോൾ ഇരു സർക്കാരുകളും സമവായത്തിലെത്തി പ്രശ്നം പരിഹരിക്കാൻ കോടതി നിർദ്ദേശിച്ചു. അതിനിടെ ഒരു സ്വകാര്യവ്യക്തി
കേസിൽ കക്ഷിചേരുന്നതിനായി സുപ്രീംകോടതിയെ സമീപിച്ചു. കർണാടക ഗവൺമെന്റിനോട് കേസുമായി ബന്ധപ്പെട്ട പുതിയ നിലപാടുകൾ എന്തെങ്കിലും
രൂപപ്പെട്ടിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പഴയ നിലപാടിൽ തന്നെയാണെന്നും റോഡ് പൂർണ്ണമായി അടച്ചിടുന്നതിൽ എതിർപ്പില്ലെന്നും ബന്ദിപ്പൂർ കടുവ സങ്കേതം ഡയറക്ടർ സത്യവാങ്ങ്മൂലം നൽകി. തൊട്ടടുത്ത ദിവസം അത് തിരുത്തി.
നിരോധനത്തിനു പിന്നിൽ
2004 മുതൽ 2007 വരെയുള്ള മൂന്ന് വർഷത്തിനിടയിൽ ബന്ദിപ്പൂർ പാതയിൽ 91വന്യമൃഗങ്ങൾ വാഹനമിടിച്ച് കൊല്ലപ്പെട്ടുവെന്ന പരാതിയാണ് രാത്രി യാത്ര നിരോധനത്തിന്
കാരണമായത്. അന്നത്തെ ചാമരാജ് നഗർ ജില്ല കളക്ടറാണ് മൂലഹളമുതൽ മഥൂർ വരെയുള്ള 19. 5കിലോമീറ്റർ ദൂരത്തിൽ രാത്രിയാത്ര നിരോധിച്ചത്. രാത്രി 9 മുതൽ പുലർച്ചെ 6 വരെയാണ് നിരോധനം. 2009 ജൂലായ് 27നാണ് നിരോധനം നിലവിൽ വന്നത്. അന്നത്തെ സുൽത്താൻ ബത്തേരി എം.എൽ.എ പി. കൃഷ്ണപ്രസാദിന്റെ ഇടപെടലിനെ തുടർന്ന് ഉത്തരവ് താത്കാലികമായി പിൻവലിച്ചു. പരിസ്ഥിതി പ്രവർത്തകർ വീണ്ടും ഹർജിയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചു. കളക്ടറുടെ ഉത്തരവ് കോടതി ശരിവച്ചു.
നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളെയാണ് നിരോധനം കൂടുതൽ ബാധിച്ചത്.
പ്രതിസന്ധി
1. പല ആവശ്യങ്ങൾക്കും കേരളത്തിലുള്ളവർ ആശ്രയിക്കുന്നത് മൈസൂർ ബംഗളൂരു ജില്ലകളെയാണ്. ഗുണ്ടൽപേട്ടയിലെ ജനങ്ങൾ തൊഴിൽ തേടി എത്തുന്നത് വയനാട് ജില്ലയിലുമാണ്.
3. ചരക്ക് നീക്കത്തെയും ബാധിച്ചു. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്,ഹരിയാന,ആന്ധ്ര,ഗോവ,
ഹൈദ്രാബാദ്,കർണാടക എന്നിവിടങ്ങളിലെ ചരക്ക് വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |