കോഴിക്കോട്: ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പതിനേഴുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയാണ് മരിച്ചത്. വെളളിമാടികുന്നിലാണ് സംഭവം. മുറിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ മുറിയിൽ കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |