തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രിമാരായ അഡ്വ.കെ.രാജനും ഡോ.ആർ.ബിന്ദുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല, വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വയ്ക്കണമെന്ന പൊതുനിബന്ധന പാലിച്ചാണ് ഇപ്രാവശ്യം നടത്തുക. പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിനുണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് വെടിക്കെട്ട് നടത്താനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നതായി ഡോ.ആർ.ബിന്ദു പറഞ്ഞു. മന്ത്രിമാർക്കൊപ്പം കളക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |