ഒട്ടുമിക്കവരും യാത്രകൾ പോകാൻ ഇഷ്ടമുളളവരാണ്. പല കാരണങ്ങൾ കൊണ്ട് നമ്മൾ യാത്ര ചെയ്യാമെന്ന തീരുമാനം മാറ്റിവയ്ക്കുകയാണ് പതിവ്. പണം, സമയം, സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലായ്മ എന്നിവയൊക്കെ ചില കാരണങ്ങളാണ്. ഈ പ്രശ്നങ്ങളല്ലാം പരിഹരിച്ചുകൊണ്ട് ബഡ്ജറ്റ് സൗഹൃദ യാത്ര നടത്തിയാലോ? ഇന്ത്യയിലാണ് നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ വെറും 5000 രൂപയ്ക്ക് പോയി വരാവുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം.
1. ഹംപി, കർണാടക
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലമാണ് ഹംപി. നിരവധി പുരാതന ക്ഷേത്രങ്ങൾ ഉളള ചരിത്രപ്രാധാന്യമുളള സ്ഥലമാണിത്. ഇവിടെ എത്തുന്നവർക്ക് ചരിത്രപരമായി കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സഞ്ചാരികൾക്ക് ബഡ്ജറ്റ് ഗസ്റ്റ് ഹൗസുകളിലോ ഹോം സ്റ്റേകളിലോ താമസിക്കാം. ഇവിടങ്ങളിൽ ഒരു ദിവസം താമസിക്കാൻ 500 രൂപ മുതൽ 1000 രൂപ വരെ ചെലവാകും. ഭക്ഷണം, യാത്ര എന്നിവ ഉൾപ്പടെ ചെലവ് 3000 മുതൽ 5000 രൂപ വരെയാകും.
2. പോണ്ടിച്ചേരി
ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യയും മനോഹര ബീച്ചുകളും ഉളള സ്ഥലമാണ് പോണ്ടിച്ചേരി. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഫ്രഞ്ച് ക്വാർട്ടറിലോ ഓറോവില്ലില്ലോ ബഡ്ജറ്റ് ഗസ്റ്റ് ഹൗസുകളിലോ താമസിക്കാം. വെറും 800 രൂപയാണ് ഇവിടത്തെ മുറികളിലെ വാടക. മിതമായ നിരക്കിൽ ഫ്രഞ്ച് വിഭവങ്ങൾ കഴിക്കാനും പോണ്ടിച്ചേരിയിൽ അവസരമുണ്ട്. ഭക്ഷണം, യാത്ര എന്നിവ ഉൾപ്പടെ ചെലവ് 4000 മുതൽ 5000 രൂപ വരെ ചെലവാകും.
3. വരാണാസി, ഉത്തർപ്രദേശ്
ഇന്ത്യയുടെ ആത്മീയ തലസ്ഥാനമാണ് വരാണാസി. ആത്മീയപരമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് വാരണാസി. ഇവിടെ എത്തുന്നവർക്ക് ഗംഗാ ആരതി ചടങ്ങുകളിൽ ഭാഗമാകാനും പുണ്യ നദിയായ ഗംഗയിലൂടെ ബോട്ട് യാത്ര നടത്താനും പുണ്യ ക്ഷേത്രങ്ങൾസന്ദർശിക്കാനും അവസരമുണ്ട്. ഇവിടെ ഒരു ദിവസം താമസിക്കുന്നതിന് വെറും 800 രൂപയാണ് സാധാരണ ചെലവാകാറ്. യാത്ര ചെയ്ത് മടങ്ങാൻ 3000 രൂപ മുതൽ 4000 രൂപ വരെ ചെലവാകും.
4. ജയ്പൂർ,രാജസ്ഥൻ
ജയ്പൂരിലെത്തുന്നവർക്ക് കുറഞ്ഞ പ്രവേശ ഫീസ് നൽകി ആഡംബര ഫോർട്ട്, സിറ്റി പാലസ്,ഹവാ മഹൽ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാണ്. ബഡ്ജറ്റ് ഗസ്റ്റ് ഹൗസുകളിലും ഒരു ദിവസം താമസിക്കാൻ കുറഞ്ഞത് 500 രൂപ മാത്രമാണ് ചെലവാകുന്നത്. ആകെ ചെലവ് 3000 രൂപ മുതൽ 4000 രൂപയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |