തിരുവനന്തപുരം: ഇന്ത്യയ്ക്ക് അഭിമാനമായി ചെസ്സിൽ 2 ലോക മെഡലുകൾ കരസ്ഥമാക്കി മലയളിതാരം ദിവി ബിജേഷ്.
ഗ്രീസിലെ റോഡ്സിൽ നടന്ന അണ്ടർ18 ലോക കേഡറ്റ് റാപ്പിജഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ്സ് ടൂർണമെൻ്റിലെ അണ്ടർ 10 ഗേൾസ് റാപിഡ് ചെസ്സ് വിഭാഗത്തില്‍ ദിവി സ്വർണം സ്വന്തമാക്കി. റാപ്പിഡ് മത്സരത്തിൽ 11 ൽ 10 പോയിൻ്റ് നേടി തോൽവി അറിയാതെയായിരുന്നു ടൂർണമെൻ്റിൽ ഇന്ത്യയുടെ ഒരേ ഒരു സ്വർണ നേട്ടത്തിന് അവകാശിയായത്.
ഈ ടൂർണമെൻ്റിലെ ബ്ലിറ്റ്സ് അണ്ടർ 10 ഗേൾസ് വിഭാഗത്തില്‍ 0.5 പോയിന്റ് വിത്യസത്തിൽ സ്വർണം നഷ്‌ടമായ ദിവി വെള്ലി നേടി. ഇന്ത്യ മൊത്തത്തിൽ നേടിയ രണ്ടു വെള്ളി മെഡലുകളിൽ ഒന്നാണിത്. മിക്കവാറും എല്ലാ ലോകരാഷ്ട്രങ്ങളും പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ലഭിച്ച 4 മെഡലുകളിൽ (1ഗോൾഡ്, 2സിൽവർ, 1വെങ്കലം) രണ്ടും നേടിയത് ദിവിയാണ്.
കഴക്കൂട്ടം, അലൻ ഫീൽഡ്‌മാൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദിവി മാസ്റ്റേഴ്‌സ് ചെക്ക് അക്കാഡമിയിൽ ശ്രീജിത്തിന്റെ കീഴിലാണ് പരിശീലിക്കുന്നത്. പിതാവ് ബിജേഷ്, മാതാവ് പ്രഭ,സഹോദരൻ ദേവ്‌നാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |