വിദേശത്ത് ഉപരിപഠനത്തിനും ഗവേഷണത്തിനും നിരവധി സ്കോളർപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. വിദേശ സർവകലാശാലകളിൽ പ്രവേശനത്തിനുള്ള ഓഫർ ലെറ്റർ ലഭിച്ചാൽ ഇവയ്ക്കു അപേക്ഷിക്കാം. വിദേശ പഠന ചെലവ് കൂടിയതിനാൽ മികച്ച തയ്യാറെടുപ്പോടെ സ്കോളർഷിപ്പോ,ഫെലോഷിപ്പോ ലഭിക്കാൻ വിദ്യാർത്ഥികൾ മികച്ച തയ്യാറെടുപ്പു നടത്തണം.അപേക്ഷ വേണ്ട രീതിയിൽ സമർപ്പിക്കാനും ആവശ്യമായ രേഖകളുടെ പകർപ്പ് ഉൾക്കൊള്ളിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. നിശ്ചിത തീയതിക്കകം അപേക്ഷിക്കണം.
ഓസ്‌ട്രേലിയൻ സ്കോളർഷിപ്പുകൾ
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിന് വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ അവാർഡ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 30 ആണ് അവസാന തീയതി. ഓസ്ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രേഡ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. ഏഷ്യൻ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തരത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾ സ്കോളർഷിപ്പിനു അർഹരാണ്. സ്കോളർഷിപ്പിലൂടെ ട്യൂഷൻ ഫീസ്, ജീവിതചെലവ് എന്നിവ പൂർണമായി ലഭിക്കും. മുഴുവൻ കോഴ്സിന്റെ കാലയളവിലും സ്കോളർഷിപ്പ് ലഭിക്കും.യൂണിവേഴ്സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ഓക്ക്‌ലാൻഡ് യൂണിവേഴ്സിറ്റി എന്നിവയാണ് സ്കോളർഷിപ്പ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച തെളിവുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കേണ്ടതാണ്.
എറാസ്മസ് മുണ്ടസ് സ്കോളർഷിപ് 2026-27
യൂറോപ്പിലെ മികച്ച സ്കോളർഷിപ് പ്രോഗ്രാമായ എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ് 2025 പ്രോഗ്രാമിലൂടെ യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഡ്യൂവൽ മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്യാനുള്ള സൗകര്യം ലഭിക്കും. നാലു സെമസ്റ്റർ പ്രോഗ്രാം നാലു രാജ്യങ്ങളിലായി ചെയ്യാൻ സാധിക്കും.ബിരുദം പൂർത്തിയാക്കിയവർക്കോ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കോ അപേക്ഷിക്കാം. ഇംഗ്ലീഷ് പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.അപേക്ഷിക്കുന്ന രാജ്യങ്ങളിൽ അപേക്ഷകൻ അഞ്ചു വർഷത്തിൽ കൂടുതൽ താമസിച്ചിരിക്കരുത്.
അപേക്ഷയോടൊപ്പം മോട്ടിവേഷൻ ലെറ്റർ, സിവി, പാസ്സ്പോർട്ടിന്റേയും, സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, മൂന്നു റഫറൻസ് കത്തുകൾ, തൊഴിൽ / എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ഐ.ഇ.എൽ.ടി.എസ് സ്കോർ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ട്യൂഷൻ ഫീസ്, യാത്രാച്ചെലവ്, ജീവിതച്ചെലവുകൾ തുടങ്ങി എല്ലാ ചെലവുകളും സ്കോളർഷിപ്പിലൂടെ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.erasmus-plus.ec.europa.eu
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |