പൊതുമേഖലാ സ്ഥാപനമായ നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ (എൻസിഎൽ) വിവിധ തസ്തികകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 200 ഒഴിവുകളാണ് ഉളളത്. ഫിറ്റർ, ഇലക്ട്രീഷൻ, വെൽഡർ ട്രെയിനി എന്നീ തസ്തികകളിൽ അപേക്ഷിക്കാനാണ് അവസരമുളളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ എൻസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://cdn.digialm.com//EForms/configuredHtml/1258/92843/Index.html) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മേയ് പത്ത് വരെ അപേക്ഷ സമർപ്പിക്കാം. അതുപോലെ ഹിന്ദുസ്ഥാൻ ഉർവാരക് രസായൻ ലിമിറ്റഡ് (എച്ച്‌യുആർഎൽ) 108 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുണ്ട്. മേയ് ആറ് വരെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
എൻസിഎൽ ഒഴിവുകൾ
ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി- 95 ഒഴിവുകൾ
ടെക്നീഷ്യൻ ഇലക്ട്രീഷൻ അപ്രെന്റീസ് -95 ഒഴിവുകൾ
ടെക്നീഷ്യൽ വെൽഡർ അപ്രെന്റീസ്- പത്ത് ഒഴിവുകൾ
യോഗ്യത
1. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
2. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
3. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ അപ്റെന്റീസ്ഷിപ്പ് ട്റെയിനിംഗ് സർട്ടിഫിക്കറ്റ് വേണം.
പ്രായപരിധി
18നും 30നും ഇടയിൽ പ്രായമുളളവർക്കാണ് അപേക്ഷിക്കാൻ അവസരമുളളത്. ജനറൽ, ഒബിസി,ഇഡബ്ല്യൂഎസ് വിഭാഗത്തിലുളള ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസായി 1,180 രൂപ അടയ്ക്കണം. എസ് സി, എസ് ടി, പി ഡബ്ല്യൂ ഡി വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി അപേക്ഷിക്കാം.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |