തിരുവനന്തപുരം : ചിദംബരം അയ്യർ മെമ്മോറിയൽ ദേശീയ പുരുഷ റാങ്കിംഗ് ടെന്നീസ് ടൂർണമെന്റിന് തിരുവനന്തപുരം ടെന്നീസ് ക്ലബിൽ തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച റാങ്കുള്ള കളിക്കാർ പങ്കെടുക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയുള്ള ടൂർണമെന്റിൽ ഇന്ത്യൻ റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഓഗസ് തേജോ ഉൾപ്പെടെയുള്ളവർ മത്സരിക്കുന്നുണ്ട്.
24 കളിക്കാരടങ്ങുന്ന മെയിൻ ഡ്രോ മത്സരങ്ങൾ 21ന് ആരംഭിച്ചു. യോഗ്യതാ റൗണ്ടിൽ 44 കളിക്കാർ പങ്കെടുത്തു, അവരിൽഎട്ടു പേർ മെയിൻ ഡ്രോയിൽ ഇടം നേടി . അവരിൽ 4 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |