തിരുവനന്തപുരം: ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിറ്റി ജില്ലാ വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒൻപത് വർഷം കൊണ്ട് പിണറായി സർക്കാർ കേരളത്തിന്റെ വികസനം നശിപ്പിച്ചു. സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട ദശാബ്ദമാണ് കടന്നുപോകുന്നത്. അതിൽനിന്ന് കേരളത്തെ മോചിപ്പിക്കണം. നാട്ടിലേക്ക് വികസനം, തൊഴിലവസരം, നിക്ഷേപങ്ങൾ ഇവയൊക്കെ എത്തിക്കാൻ ആർക്കാണ് സാധിക്കുക എന്ന് ജനം തിരിച്ചറിയും. കേന്ദ്രപദ്ധതികളുടെ പ്രയോജനം ഭേദഭാവമില്ലാതെ എല്ലാവർക്കും നൽകുന്ന ഏക പാർട്ടി ബി.ജെ.പിയാണ്. കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നു. അതേറ്റെടുത്ത് ബി.ജെ.പി മുന്നോട്ടുപോകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മുന്നോട്ടെത്തിക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ വികസിത കേരളം എന്നത് ലക്ഷ്യമായി കരുതണം- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇടപ്പഴഞ്ഞിയിലെ അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ, അഡ്വ .പി .സുധീർ, അഡ്വ .എസ് .സുരേഷ്, വി. വി. രാജേഷ്, സി.ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. ജില്ലാ നേതൃയോഗവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |