മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. പാമ്പ് സംരക്ഷകരായ കരൺ ശുക്ല, സതീഷ് എന്നിവരും കൂടെ ഉണ്ട്. മണ്ണിനടിയിലെ മാളത്തിലാണ് പാമ്പ്, പണിക്കാർ ആണ് കണ്ടത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് മണ്ണ് കുഴിച്ച് തുടങ്ങി.
കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള മണ്ണൂലി പാമ്പാണ് മണ്ണിനടിയിൽ ഇരുന്നത്, മണ്ണിനടിയിൽ കൂടുതൽ സമയം വസിക്കുന്നതിനാലാണ് ഇവ മണ്ണൂലികൾ എന്നറിയപ്പെടുന്നത്.
വിഷമില്ലാത്തവയാണ് മണ്ണൂലികൾ. ചെറിയ പല്ലാണ്. ചെറിയ മുറിവേ ഉണ്ടാകുകയുള്ളൂ. പേടിക്കേണ്ട കാര്യമില്ല. കടി കിട്ടിയാൽ ആശുപത്രിയിൽ പോകേണ്ട കാര്യമില്ല. സോപ്പിട്ട് കഴുകിക്കളഞ്ഞാൽ മതിയെന്ന് വാവ സുരേഷ് പറഞ്ഞു.
കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കോമൺ സാൻഡ് ബോവയെ കണ്ട് വരുന്നു. ഇലകൾ കൊഴിഞ്ഞു വീഴുന്ന സ്ഥലങ്ങളിലും , മരങ്ങളുടെ വേരുകൾക്ക് സമീപവും ഇവയെ കാണാം. സാധാരണ മണ്ണൂലിയുടെ ശരീരം കറുപ്പു നിറത്തിലാണ്. ഇവയുടെ തല ത്രികോണാകൃതിയിലും ശരീരം വളരെ തടിച്ചും ശരീരമാസകലം പാടുകളും കാണപ്പെടുന്നു.ഇരയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു ഭക്ഷിക്കുന്നു. രാത്രികാലങ്ങളിലാണ് ഇവ ഇര തേടുന്നത്. പക്ഷികൾ, ഓന്ത്, എലി, അരണ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. പ്രസവിക്കുന്ന ഇനം പാമ്പുകളാണ് മണ്ണൂലികൾ. ഇവയുടെ കടിയേറ്റാൽ വളരെ വേദനാജനകമാണ്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |