പത്തനംതിട്ട: രോഗബാധിതനായ 59കാരനെ ഹോം നഴ്സ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട സ്വദേശിയായ മുൻ ബിഎസ്എഫ് ജവാൻ വി ശശിധരൻപിള്ളയാണ് ക്രൂരമർദ്ദനത്തിനിരയായത്. അദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വിഷ്ണു എന്ന ഹോം നഴ്സിനെതിരെ കൊടുമൺ പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
ശശിധരൻ വീണ് പരിക്കേറ്റെന്നാണ് വിഷ്ണു ആദ്യം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. വയോധികനെ നഗ്നനാക്കി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അഞ്ച് വർഷമായി അൽഷിമേഴ്സ് രോഗ ബാധിതനായിരുന്നു ശശിധരൻ പിള്ള. അദ്ദേഹത്തെ പരിചരിക്കാനാണ് വിഷ്‌ണു എത്തിയത്.അടൂരിലുള്ള ഏജന്‍സി വഴിയാണ് ഹോം നഴ്സിനെ വച്ചത്. ശശിധരൻപിളളയുടെ ബന്ധുക്കൾ തിരുവനന്തപുരത്താണ് താമസം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |