SignIn
Kerala Kaumudi Online
Thursday, 15 May 2025 8.18 AM IST

'ഒരുമിച്ച് ജീവിച്ച് ജീവിച്ച് അടുത്ത പത്ത് ജന്മം കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ'- റിമി ടോമി പ്രണയത്തിലോയെന്ന് ആരാധകർ

Increase Font Size Decrease Font Size Print Page
rimi-tomy

ഊർജസ്വലമായ അവതരണത്തിലൂടെയും പാട്ടുകളിലൂടെയും വേദിയെയും പ്രേക്ഷകരെയും കയ്യിലെടുക്കുന്ന ഗായികയാണ് റിമി ടോമി. കാലങ്ങളായുള്ള സ്റ്റേജ് ഷോ രീതികളിൽ വ്യത്യസ്തത കൊണ്ടുവന്ന ഗായികയാണ് റിമി. റിമിയുടെ വിവാഹവും വിവാഹമോചനവുമെല്ലാം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ റിമി ടോമി വീണ്ടും പ്രണയത്തിലാണോ എന്ന തരത്തിലെ ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.

ഒരു ഗാനമേളയ്ക്കിടെ റിമി പറഞ്ഞ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് കാരണം. 'അധികം പഴയതുമല്ല, പുതിയതുമല്ലാത്ത ഒരു പ്രണയഗാനം ഞാൻ പാടാൻ നിങ്ങൾക്കുവേണ്ടി പാടാൻ പോവുകയാണ്. ഞാനത് പറഞ്ഞതും മുന്നിലിരിക്കുന്ന പലരുടെയും മുഖത്ത് മാറ്റം വന്നു. പ്രണയമില്ലാത്തവരെ നമുക്ക് മനുഷ്യരെന്ന് വിളിക്കാൻ പറ്റുമോ?

പ്രണയമില്ലാത്ത ആളുകളുണ്ടോ എന്നുപോലും എനിക്ക് ചോദിക്കാൻ താത്‌പര്യമില്ല. അവരെയും നമുക്ക് മനുഷ്യനെന്ന് വിളിക്കാം. കാരണം, അവരുടെ ജീവിതത്തിൽ ഇനി വരാൻ പോകുന്ന ആളായിരിക്കാം അത്. ചിലപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നവരുമായിരിക്കാം. ഒരുമിച്ച് ജീവിച്ച് ജീവിച്ച് ഈ ജന്മവും അടുത്ത പത്ത് ജന്മവും അവരുടെ കൂടെ തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാവാം.

ദൈവം എന്തായാലും നമുക്കെല്ലാവർക്കും ഒരാളെ തരും. ആ ഒരാളെ ഇപ്പോൾ മനസിലേയ്ക്ക് കൊണ്ടുവരൂ, എന്നിട്ട് അവരെയുംകൊണ്ട് എങ്ങോട്ടാണ് യാത്ര പോകാൻ ഇഷ്ടമെന്ന് ആലോചിക്കൂ. ഇതെല്ലാം നിങ്ങൾ മനസിലൂടെ ആലോചിക്കുമ്പോഴേക്കും ഞാൻ പാട്ടുമായി വരാം. എല്ലാവരും അവരവരുടെ ഇഷ്ടത്തിന് ജീവിക്കൂ'- എന്നായിരുന്നു റിമി ടോമിയുടെ വാക്കുകൾ.

TAGS: RIMI TOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.