ലണ്ടൻ: പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരെ ലണ്ടനിലെ പകിസ്ഥാൻ ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. പകിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂർ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിനെതിരെ കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറുക്കുമെന്ന് ആംഗ്യം കാണിച്ചായിരുന്നു ഭീഷണി. പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
പ്രതിഷേധത്തിനിടെ പകിസ്ഥാൻ ഹൈക്കമ്മിഷനിൽ ഉച്ചത്തിൽ പാട്ടുംവച്ചു. പ്രകോപനപരമായ പ്രവൃത്തിയാണ് പകിസ്ഥാൻ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവർക്ക് അപലപിക്കാൻ കഴിയുന്നില്ലെങ്കിൽ അവരും അതിൽ പങ്കാളികളാണെന്നും പ്രതിഷേധിച്ച ഇന്ത്യൻ പ്രവാസികൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |