വാഷിംഗ്ടൺ: യു.എസ് ആർമിയുടെ 250 -ാം സ്ഥാപക ദിനമായ ജൂൺ 14ന് വാഷിംഗ്ടണിൽ വമ്പൻ മിലിട്ടറി പരേഡ് നടത്താനുള്ള ഒരുക്കത്തിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 79 - ാം പിറന്നാൾ ദിനം കൂടിയാണ് അന്ന്. സർവീസിലുള്ളതും വിരമിച്ചതുമായ സൈനികരെയും യു.എസിന്റെ സൈനിക ചരിത്രത്തെയും പരേഡിൽ ട്രംപ് ആദരിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 6,600 സൈനികരും 150 സൈനിക വാഹനങ്ങളും 50 വിമാനങ്ങളും ഉൾക്കൊള്ളുന്ന പരേഡിനാണ് യു.എസ് പദ്ധതിയിടുന്നത്. 1991ൽ ഗൾഫ് യുദ്ധത്തിന്റെ അവസാനം അടയാളപ്പെടുത്തുന്നതിനാണ് വാഷിംഗ്ടണിൽ അവസാനമായി പ്രധാന മിലിട്ടറി പരേഡ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |