അശ്വതി: ഗുണദോഷ സമ്മിശ്രമായ വാരമാണിത്. സഹോദരങ്ങളുടെ സഹായം ലഭിക്കും. ജോലിക്കാർക്കും ബിസനസ് രംഗത്തുള്ളവർക്കും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കാത്തിരുന്ന സന്തോഷവാർത്ത എത്തിച്ചേരും. ഭാഗ്യദിനം വെള്ളി.
ഭരണി: മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുണ്യകർമ്മങ്ങൾ നടത്തും. പങ്കാളിത്ത ബിസിനസിൽ നേട്ടമുണ്ടാകും. മേലധികാരികളിൽ നിന്നും ഗുണങ്ങളുണ്ടാകും. ശമ്പളവർദ്ധന പ്രാബല്യത്തിൽ വരും. ഭാഗ്യദിനം ബുധൻ.
കാർത്തിക: വ്യക്തിപരവും തൊഴിൽ സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് സ്ഥാനകയറ്റം. നേരത്തെ തീരുമാനിച്ച യാത്ര മാറ്റി വയ്‌ക്കേണ്ടിവരാം. പൂർവ്വിക സ്വത്ത് കൈവശമെത്തും. ഭാഗ്യദിനം തിങ്കൾ.
രോഹിണി: പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തികനില മെച്ചപ്പെടും. പലകാര്യങ്ങളും ആഗ്രഹിക്കുന്നതുപോലെ നടക്കും. പുതിയ സംരംഭം തുടങ്ങാൻ അനുകൂലസമയം. നേട്ടങ്ങളിൽ സമൂഹത്തിന്റെ ആദരവ് ലഭിക്കും. ഭാഗ്യദിനം വ്യാഴം.
മകയിരം: പൊതുവെ ഉത്സാഹം തോന്നുന്ന വാരമാണ്. വിദേശത്തുനിന്ന് സമ്മാനങ്ങൾ ലഭിക്കും. വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. ഭാഗ്യദിനം വെള്ളി.
തിരുവാതിര: പണം മുടക്കി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമായിരിക്കും. പൊതുവെ ഈശ്വരാധീനമുള്ള വാരമാണ്. കാലങ്ങളായി അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യദിനം ചൊവ്വ.
പുണർതം: കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഭാഗ്യംകൊണ്ട് മാത്രം ചില നേട്ടങ്ങളുണ്ടാകും. കലഹിച്ചു പിരിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. പുതിയ ചുവടുവെപ്പുകൾക്ക് അംഗീകാരവും പിന്തുണയും ലഭിക്കും. ഭാഗ്യദിനം ശനി.
പൂയം: ഈശ്വരാധീനമുള്ള വാരാമാണ്. കുടുംബജീവിതം സമാധാനപരമാകും. ചിലർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അനാവശ്യ കാര്യങ്ങൾക്ക് ശ്രദ്ധ നൽകാതെ ലക്ഷ്യങ്ങളിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം തിങ്കൾ.
ആയില്യം: പല കാര്യങ്ങളും ആഗ്രഹിക്കുന്നതു പോലെ മുന്നോട്ടു പോകും. ആരോപണങ്ങൾ കേൾക്കാനിടയുണ്ട്. പ്രാർത്ഥനകളും മറ്റും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ ബിസിനസ് തുടങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കും. ഭാഗ്യദിനം വ്യാഴം.
മകം: പ്രവർത്തനരംഗത്ത് ഗുണകരമായ വളർച്ചയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ബിസിനസ് യാത്രകൾക്കൊണ്ട് നേട്ടമുണ്ടാകും. തൊഴിൽതേടി അലയുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ഭാഗ്യദിനം ശനി.
പൂരം: അവിവാഹിതരുടെ വിവാഹം നടക്കും. പരീക്ഷയിൽ ഉന്നതവിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉല്ലാസയാത്രകൾ നടത്തും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ഭൂമി ക്രയവിക്രയം നടത്തും. ഭാഗ്യദിനം ബുധൻ.
ഉത്രം: ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കും. കുടുംബജീവിതം സന്തോഷകരമാകും. മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. ഭാഗ്യദിനം വെള്ളി.
അത്തം: പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. പാർട്ടണർഷിപ്പ് ബിസിനസ് ലാഭകരമാകും. രോഗങ്ങളെ അതിജീവിക്കും. ശത്രുക്കളെ വരുതിയിലാക്കും. സ്ത്രീകൾക്ക് സ്വർണ്ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. ഭാഗ്യദിനം ശനി.
ചിത്തിര: കുടുംബജീവിതം ഊഷ്മളമായിരിക്കും. പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരും. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. പ്രതീക്ഷിച്ച വിലയിൽ വസ്തുവിൽപ്പന നടക്കും. ചെലവുകൾ വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.
ചോതി: പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ബിസിനസിൽ ചില വീട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഭാഗ്യദിനം തിങ്കൾ.
വിശാഖം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമാണ്. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. നിക്ഷേപങ്ങൾക്ക് അനുകൂല സമയമാണ്. സുഹൃത്തിനെ സഹായിക്കേണ്ടി വരും. വിവാഹം തീരുമാനിക്കും. ഭാഗ്യദിനം ബുധൻ.
അനിഴം: കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. സാമ്പത്തികനില മെച്ചപ്പെടും. പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരും. സ്വന്തം ആരോഗ്യത്തെ സൂക്ഷിക്കുക. ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: ബന്ധുജനങ്ങളെ സന്ദർശിക്കാൻ അവസരം. നിറുത്തിവച്ച പഠനം പുനാരാരംഭിക്കും. മനസിലുദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയും. കലഹ പ്രേരണകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ഭാഗ്യദിനം വെള്ളി.
മൂലം: ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കണം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയബന്ധത്തിലെ ചെറിയ പ്രശ്നങ്ങളൊഴിച്ചാൽ കാര്യങ്ങൾ സമാധാനപരമായി മുന്നോട്ട് പോകും. ഭാഗ്യദിനം ഞായർ.
പൂരാടം: ഗുണദോഷ സമ്മിശ്ര വാരമാണ്. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങളുണ്ടാകും. പൊതുവെ സമാധാനപരമായ കാലമാണ്. സാമ്പത്തിക നില മെച്ചപ്പെടും. സാഹിത്യരംഗത്ത് ശോഭിക്കാൻ കഴിയും. ഭാഗ്യദിനം വെള്ളി.
ഉത്രാടം: വീട്ടിൽ നിന്നും മാറി താമസിക്കേണ്ടിവരാം. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. സഹോദരനുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ഭാഗ്യദിനം ശനി.
തിരുവോണം: പുതിയ പ്രണയം ഉടലെടുക്കും. കാര്യങ്ങൾ ഉദ്ദേശിക്കുന്നതുപോലെ ചെയ്യാൻ കഴിയും. നിറുത്തിവച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. യാത്രകളിൽ വസ്തുവകകൾ സൂക്ഷിക്കണം. ഭാഗ്യദിനം ചൊവ്വ.
അവിട്ടം: കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രണയ ജീവിതത്തിൽ അസ്വാരസ്യം ഉണ്ടാകാനിടുണ്ട്. പുതിയ സംരഭങ്ങൾ തുടങ്ങാനിടയുണ്ട്. വിശ്വസ്തർ വിപരീത നിലപാടുകൾ കൈകൊള്ളും. ഭാഗ്യദിനം വ്യാഴം.
ചതയം: പൊതുവെ ദൈവാധീനം അനുകൂലം. കുടുംബജീവിതം സന്തോഷകരമായിരിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി: വീട്ടിൽ മംഗളകർമ്മം നടക്കും. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. പ്രവർത്തനരംഗത്ത് സമാധാനം. പുതിയ ബിസിനസ് ആരംഭിക്കും. സ്‌നേഹബന്ധങ്ങൾ ദൃഢമാകും. കുടുംബസമേതം തീർത്ഥാടനത്തിന് പോകും. ഭാഗ്യദിനം ചൊവ്വ.
ഉത്തൃട്ടാതി: ഉത്തരവാദിത്വങ്ങൾ കൂടുതലുണ്ടാകും. സാമ്പത്തിക നിലമെച്ചപ്പെടും. കുടുംബജീവിതം സമാധാനം നിറഞ്ഞതായിരിക്കും. സ്വന്തമായി ഭൂമി വാങ്ങും. തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. ഭാഗ്യദിനം വ്യാഴം.
രേവതി: പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. സത്ക്കാരങ്ങളിൽ പങ്കുചേരും. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. ഭാഗ്യദിനം ഞായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |