കുപ്പിവെള്ളം ഒരിക്കലെങ്കിലും കുടിക്കാത്ത ആരും കാണില്ല. ഒന്നും നോക്കാതെ നേരെ കടയിലെത്തി ഏതെങ്കിലും കമ്പനിയുടെ കുപ്പിവെളളം വാങ്ങിപ്പോവുകയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് അറിയാത്ത, മനസിലാക്കാൻ ശ്രമിക്കാത്ത നിരവധി കാര്യങ്ങൾ കുപ്പിവെള്ളത്തിന്റെ കാര്യത്തിലുണ്ടെന്നതാണ് സത്യം. കുപ്പിയുടെ അടപ്പിന്റെ നിറം നോക്കിത്തന്നെ നമുക്കത് മനസിലാക്കുകയും ചെയ്യാം. അക്കാര്യങ്ങൾ പരിശോധിക്കാം.
വെള്ളനിറം
വെള്ളനിറത്തിൽ അടപ്പുള്ള കുപ്പികളിലെ വെള്ളം യന്ത്രങ്ങൾ ഉപയോഗിച്ച് പ്രോസസ് ചെയ്ത് എടുത്തതാണ്. അതിനാൽത്തന്നെ രോഗാണുക്കൾ ഉണ്ടായിരിക്കില്ല.
നീല
കൂടുതലും കാണുന്നത് നീല നിറത്തിലെ അടപ്പുള്ള കുപ്പികളാണ്. നീരുറവയിൽ നിന്ന് എടുത്ത വെള്ളമാണ് കുപ്പിയ്ക്കുള്ളിലെന്നാണ് നീലനിറം വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ നിരവധി ധാതുക്കൾ ഈ വെള്ളത്തിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത് ആരോഗ്യത്തിനും ഗുണകരമാണത്രേ.
കറുപ്പ്
കുപ്പിയുടെ അടപ്പ് കറുപ്പ് നിറമാണെങ്കിൽ ഉള്ളിലെ വെള്ളത്തിന് ക്ഷാരഗുണം കൂടുതലായിരിക്കും. ഇത് ശരീരത്തിലെ അസിഡിറ്റിയെ ചെറുക്കുമെന്നും ആരോഗ്യപരായ ഗുണങ്ങൾ നൽകുമെന്നും കരുതുന്നുണ്ട്.
പച്ച
രുചിക്കുവേണ്ടി വെള്ളത്തിൽ ചില ചേരുവകൾ ചേർത്തിട്ടുണ്ട് എന്നാണ് പച്ചനിറം അർത്ഥമാക്കുന്നത്. പുതിന, നാരങ്ങ,ഓറഞ്ച് തുടങ്ങിയ സ്വാഭാവിക രുചികളാണ് ഇതിൽ ചേർത്തിരിക്കുന്നത്.
മഞ്ഞ
മഞ്ഞ അടപ്പുള്ള കുപ്പിയിലെ വെള്ളത്തിൽ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ബി കോംപ്ലക്സ് തുടങ്ങിയവയാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്. ദാഹം പെട്ടെന്ന് ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ടത്രേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |