ഇസ്ലാമാബാദ്: വീണ്ടും നാണംകെട്ട പ്രതിരോധ നടപടിയുമായി പാകിസ്ഥാൻ. ഭീകരവാദികൾ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിരപരാധികളെ മനുഷ്യകവചമാക്കുന്നതുപോലെ യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോൺ ആക്രമണം നടത്തി. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്നലെ പത്രസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. വ്യോമപാത അടയ്ക്കാത്തതിനാൽ കഴിഞ്ഞ ദിവസവും പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ പറക്കാൻ അനുവദിച്ചിരുന്നു. ലാഹോറിന് സമീപം പറന്ന രണ്ട് വാണിജ്യ വിമാനങ്ങളെ മറയാക്കിയാണ് പാകിസ്ഥാൻ തുർക്കി നിർമിത ഡ്രോണുകൾ ഇന്ത്യൻ അതിർത്തി കടന്നെത്തിയത്. എന്നാൽ ഡ്രോണാക്രമണം ഇന്ത്യൻ വ്യോമസേന തടഞ്ഞു.
അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ഫ്‌ളൈറ്റ് പി.ഐ.എ 306 പറന്നതായി കണ്ടെത്തി. കറാച്ചിയിൽ നിന്ന് പുറപ്പെട്ട ഈ വിമാനം ലാഹോറിലേക്കായിരുന്നു പോവുന്നത്. കറാച്ചിയിൽ നിന്നും ലാഹോറിലേക്കുള്ള മറ്റൊരു യാത്രാവിമാനമായ എ.ബി.ക്യു 406 പാക് സമയം രാത്രി 10 മണിക്കായിരുന്നു ലാൻഡിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |