നടനും ബിഗ് ബോസ് മുൻ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ബഷീർ ബഷിയ്ക്ക് ആരാധകരേറെയുണ്ട്. ബഷീറിന് മാത്രമല്ല, രണ്ട് ഭാര്യമാർക്കും മക്കൾക്കുമെല്ലാം യൂട്യൂബ് ചാനലുകളുണ്ട്. ഇതിനെല്ലാം ലക്ഷക്കണക്കിന് സബ്സ്‌ക്രൈബേഴ്സും ഉണ്ട്. ഇപ്പോഴിതാ ബഷീറിന്റെ ഭാര്യ മഷൂറയുടെ യൂട്യൂബ് വീഡിയോയാണ് വൈറലാകുന്നത്. മകന്റെ നാല് പവൻ മോഷണം പോയതിനെക്കുറിച്ചാണ് മഷൂറ പറഞ്ഞത്.
'ഇന്നാണ് ഞാൻ ഓക്കെയായത്. വലിയൊരു ട്രാജഡിയാണ്. അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്റെ കുഞ്ഞിന്റെ കൈകൾ കണ്ടോ. കട്ടിയുള്ള ഒരു സ്വർണവളയും ബ്രേസ്‌ലെറ്റും ഉണ്ടായിരുന്നു കൈയിൽ. മൂന്ന് ദിവസമായി വിവാഹ ഫംഗ്ഷനുണ്ടായിരുന്നു. ഗ്രൂം ടു ബിയ്ക്ക് ഒരു വീട്ടിൽ പോയി. അന്ന് കൊച്ച് ഉറങ്ങിയപ്പോൾ റൂമിൽ കിടത്തി. ഇപ്പുറത്തെ മുറിയിൽ എല്ലാവരോടും സംസാരിച്ചു. പരിപാടി കഴിഞ്ഞ് വീട്ടിൽ വന്നു. വീട്ടിൽ വന്ന് ഭക്ഷണം കൊടുക്കാൻ വേണ്ടി ഡ്രസെല്ലാം മാറ്റി. ഫുൾ സ്ലീവായിരുന്നു അവൻ അന്ന് ഇട്ടത്. ഡ്രസ് ഊരിയപ്പോൾ വളയില്ല. ടീഷർട്ടിൽ ഇല്ല. അപ്പോൾ നോക്കിയപ്പോൾ ബ്രേസ്ലേറ്റുമില്ല.
എനിക്ക് നന്നായി നൊന്തു. ഉറങ്ങിക്കിടക്കുന്ന കൊച്ചായിരുന്നു. അത്രയും നാണംകെട്ട ആൾക്കാർ ആയിരിക്കും അത് എടുത്തത്. ഞങ്ങൾക്ക് പലരെയും സംശയമുണ്ട്. ആക്ഷൻ എടുത്തിട്ടുണ്ട്. എന്തായാലും അവർക്ക് പണി കിട്ടും. ലീഗൽ ആക്ഷൻ അല്ലാതെ ഞാൻ മനസ് നൊന്ത് പടച്ചോനോട് ചോദിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ഞാൻ അത് അറിഞ്ഞിരിക്കും. എന്റെ സാധനമാണ് പോയതെങ്കിൽ എനിക്ക് അത്ര വിഷമമുണ്ടാകില്ലായിരുന്നു. ഉറങ്ങിക്കിടക്കുന്ന കൊച്ചിന്റേതാണ് എടുത്തത്.'- മഷൂറ പറഞ്ഞു. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയും വീഡിയോയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |