നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം നടി സാമന്തയുടെ വിവാഹത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. രാജ് ആൻഡ് ഡി.കെയുടെ സംവിധായകൻ രാജ് നിദ്മോരുവമായി സാമന്ത് പ്രണയത്തിലാണെന്നായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭത്തിന്റെ റിലീസ് ചെയ്തതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ സാമന്ത ബുധനാഴ്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കു വച്ചിരുന്നു, ഇതിൽ രാജ് നിദിമോരുവിനൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതിൽ ഒരു ചിത്രത്തിൽ രാജിന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുന്നത് കാണാം, " #SUBHAM കാണുന്നതിനും ഞങ്ങളോടൊപ്പം ആഘോഷിക്കുന്നതിനും നന്ദി ഞങ്ങളോടൊപ്പം ആഘോഷിക്കുന്നതിനും നന്ദി. ഞങ്ങളുടെ ആദ്യ ചുവടു വയ്പ്- പുതിയതും പുതുമയുള്ളതുമായി കഥകൾ പ്രധാനമാണെന്ന വിശ്വാസം കൊണ്ട് ഊർജിതമാക്കി, ഞങ്ങൾ ശുഭത്തിനൊപ്പം യാത്ര ആരംഭിച്ചു. എന്തൊരു തുടക്കം " ചിത്രങ്ങൾക്കൊപ്പം സാമന്ത കുറിച്ചു.
നടിയുടെ പോസ്റ്റിന് കീഴെ ഇരുവരുടെയും പ്രണയത്തെ ബന്ധപ്പെടുത്തി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. '" സാമന്ത വിത്ത് രാജ് " എന്ന് ഒരാൾ എഴുതി. മറ്റൊരാൾ അവളുടെ പ്രണയത്തിന്റെ കൺഫർമേഷൻ എന്നാണ് കമന്റ് ചെയ്തത്. ഇത് ഒഫിഷ്യൽ , രാജും സാമും പ്രണയത്തിലാണ് എന്നും കമന്റുകൾ ഉണ്ട്. അതേസമയം സാമന്തയോ രാജോ തങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രക്ത ബ്രഹ്മാണ്ഡ് ; ദി ബ്ലഡി കിംഗ്ഡം ആണ് സാമന്തയും രാജും ഒരുമിക്കുന്ന ഏറ്റവും പുതിയ റിലീസ്. നെറ്റ്ഫ്ലിക്ലിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൽ പുഷ്കൽ പുരി, വാമിക ഗബി, അലി ഫസൽ എന്നിവരും വേഷമിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |