സെൽറ്റോസിന് പിന്നാലെ കിയ മോട്ടേഴ്സ് പുറത്തിറക്കുന്ന പുതിയ വാഹനമാണ് കാർണിവൽ എംപിവി. അടുത്തവർഷമാദ്യം തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചിലയിടങ്ങളിൽ സെഡോണ എന്ന പേരിലാണ് കാർണിവലിനെ കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നത്. 25-26 ലക്ഷം രൂപയാകും വില. വലിപ്പവും സ്ഥലസൗകര്യങ്ങളും ആവശ്യത്തിനുള്ള മൾട്ടി പർപ്പസ് വാഹനമാണ് കാർണിവൽ. ഇന്നോവ ക്രിസ്റ്റയേക്കാൾ നീളം 380 മില്ലി മീറ്ററും വീതി 155 മില്ലി മീറ്ററും കൂടുതലാണ്. വാഹനത്തിനകത്ത് സ്ഥലസൗകര്യം കാണുമെന്നതിനാൽ 7 സീറ്റ്, 8 സീറ്റ്, അല്ലെങ്കിൽ 11 സീറ്റ് പോലും നൽകാൻ കഴിയും. ഇരട്ട സൺറൂഫ്, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, മൾട്ടിപ്പിൾ യു എസ് ബി ചാർജിംഗ് പോർട്ട് തുടങ്ങിയവയോടെയാകും കാർണിവൽ എത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |