അഹമ്മദാബാദ് : ഐ.പി.എല്ലിൽ നിന്ന് ഈ സീസണോടെ താൻ വിരമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി. ഇന്നലെ മത്സരശേഷമുള്ള അഭിമുഖത്തിൽ ആ തീരുമാനമെടുക്കാൻ ഇനിയും നാലഞ്ചു മാസമുണ്ടല്ലോ എന്ന മറുപടിയാണ് ധോണി നൽകിയത്. താൻ അടുത്ത സീസണിൽ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോൾ പറയാനാവില്ലെന്നും ആലോചിച്ച് നാലഞ്ചുമാസത്തിനകം തീരുമാനമെടുക്കുമെന്നും ധോണി പറഞ്ഞു. അടുത്ത താരലേലത്തിന് മുമ്പ് താൻ തീരുമാനമെടുക്കും എന്ന സൂചനയാണ് ധോണി നൽകിയത്. വരുന്ന ജൂലായ് 7ന് ധോണിക്ക് 44 വയസ് തികയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |