കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം സെപ്തംബർ 15 വരെ നീട്ടാൻ കേന്ദ്ര പ്രത്യക്ഷ നികുതി മന്ത്രാലയം തീരുമാനിച്ചു. ജൂലായ് 31നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. റിട്ടേൺ സമർപ്പിക്കാനുള്ള സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനം ഇതുവരെ സാധാരണ നിലയിലാകാത്തതിനാൽ അവസാന തിയതി നീട്ടണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരും നികുതിദായകരും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് തീരുമാനം. കഴിഞ്ഞ വർഷം നിരവധി മാറ്റങ്ങളാണ് റിട്ടേൺ നൽകുന്നതിലുണ്ടായത്. എന്നാൽ ഇതനുസരിച്ചുള്ള സാങ്കേതിക സംവിധാനം ഒരുക്കാൻ സർക്കാരിന് കഴിയാത്തതാണ് വെല്ലുവിളി സൃഷ്‌ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |