തിരുവനന്തപുരം: സംസ്ഥാനത്ത് 727 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും പരിശോധനാ സംവിധാനങ്ങളും ഉറപ്പുവരുത്തി.
കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ.എൻ വകഭേദമായ എൽ.എഫ് 7 ആണ് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് തല ആർ.ആർ.ടി യോഗം വിളിച്ചു ചേർത്തു. ജലദോഷം,തൊണ്ടവേദന,ചുമ,ശ്വാസതടസം രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |