കാണികളിൽ കൗതുകം ഉണർത്തുന്നതും രസിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ യാതൊരു പഞ്ഞവുമില്ല. ഇതിൽ പാമ്പുകളുടെ വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്. പാമ്പുകളും മനുഷ്യരും തമ്മിലുള്ള വീഡിയോകൾക്ക് പ്രത്യേകിച്ചും. ഇത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് കണ്ടാൽ ആരും ഞെട്ടിപ്പോകും. രാജവെമ്പാലയുടെ പത്തിയിൽ മുത്തുന്ന യുവാവിന്റേതാണ് വീഡിയോ. യാതൊരു ഭയവുമില്ലാതെ പാമ്പിന്റെ പത്തിയിൽ ചുംബിക്കുകയാണ് ഇയാൾ. ചിലരൊക്കെ യുവാവിന്റെ ധീരതയെ പ്രശംസിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും വിമർശിക്കുകയാണ് ചെയ്യുന്നത്. യുവാവ് കാണിക്കുന്നത് അപകടകരവും വിഡ്ഢിത്തവും നിറഞ്ഞ പ്രവൃത്തിയാണെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
സ്നേക്ക് സൊഹൈൽ എന്ന പ്രൊഫൈലിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'സ്നേക് കിംഗ്, ഇത് അനുകരിക്കരുത്' എന്ന് മുന്നറിയപ്പോടെയാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒന്നിലധികം പാമ്പുകളെ കാണാം. യുവാവ് പാമ്പുപിടുത്തക്കാരനാണ് എന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |