പാമ്പിനെക്കൊണ്ട് കോമാളിത്തരം കാണിക്കുന്ന നിരവധി പാമ്പ് പിടിത്തക്കാരുണ്ട്. അപകടമാണെന്ന് ഓർക്കാതെ, പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാൻ ഇത്തരക്കാർ മടിക്കാറില്ല. കൃത്യമായ പരിശീലനം ലഭിക്കാതെ ഇവയെ പിടികൂടുന്നവരും ഏറെയാണ്. പാമ്പിനെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നവരുണ്ട്. ചിലരാകട്ടെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇവയെ ലാളിക്കാറുമുണ്ട്.
അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
പത്തിവിടർത്തി നിൽക്കുന്ന മൂർഖന്റെ തലയിൽ ഉമ്മ വയ്ക്കുകയാണ് യുവാവ്. തൊട്ടടുത്ത നിമിഷം പാമ്പ് കടിക്കുമെന്നാണ് വീഡിയോ കാണുന്നവർക്ക് തോന്നുക. എന്നാൽ പാമ്പാകട്ടെ അനങ്ങാതെ നിൽക്കുകയാണ് ചെയ്യുന്നത്. പാമ്പിന് പരിശീലനം നൽകിയതുകൊണ്ടായിരിക്കാം അത് തിരിച്ച് ഉപദ്രവിക്കാതിരിക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. സൊഹൈൽ എന്നാണ് യുവാവിന്റെ പേര്.
ഇൻസ്റ്റഗ്രാമിൽ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും യുവാവിന് ഉണ്ട്. ഇതിനുമുമ്പ് പാമ്പുകൾക്കൊപ്പമുള്ള നിരവധി വീഡിയോകൾ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തവണ കുറച്ച് കടുത്തുപോയെന്നാണ് ആളുകൾ പറയരുത്.
ആരും അനുകരിക്കരുത് എന്ന അടിക്കുറിപ്പോടെയാണ് മൂർഖനെ ഉമ്മ വയ്ക്കുന്ന വീഡിയോ യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചുകുട്ടികൾ വരെ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണെന്നും ഇത്തരമൊരു വീഡിയോ അവർ കാണുമെന്നും അനുകരിക്കുമെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |