തിരുവനന്തപുരം:റവന്യൂ വകുപ്പിൽ പൊതു സ്ഥലംമാറ്റത്തിനുള്ള നടപടികൾ തുടങ്ങി ആറു മാസമായിട്ടും എങ്ങുമെത്തിയില്ല. ഇടയ്ക്കുണ്ടായ സർവർ തകരാർ കാരണം ഓൺലൈൻ അപേക്ഷാ സമർപ്പണം വൈകി. 3000 ത്തോളം ജീവനക്കാരാണ് സ്ഥലംമാറ്റം കാത്തു കഴിയുന്നത്.
സ്ഥലം മാറ്റ അപേക്ഷയുടെ അടിസ്ഥാനത്തിൽ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ജീവനക്കാർ ഡി.ഡി.ഒയ്ക്ക് നൽകുന്ന ആക്ഷേപങ്ങൾ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിൽ എത്തിക്കണമെന്ന നിർദ്ദേശം വന്നത് ജൂൺ രണ്ടിനും. ആക്ഷേപങ്ങൾ പരിശോധിച്ച് ഡി.ഡി ഒ തലത്തിൽ നടപടി സ്വീകരിക്കേണ്ടവ അയയ്ക്കുമെന്നും തിരുത്തൽ
നടപടികളോടെ 10 ന് വൈകിട്ട് അഞ്ചിനാ മുമ്പാ ലഭ്യമാക്കണമെന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
സ്ഥലം മാറ്റ അപേക്ഷ സ്വീകരിക്കൽ ജനുവരി 31 ന് പൂർത്തിയാക്കേണ്ടതായിരുന്നു. അപേക്ഷ നൽകിയാൽ ആദ്യം കരട് പ്രസിദ്ധപ്പെടുത്തണം. അതിനെതിരെ ഒബ്ജക്ഷൻ ഫയൽ ചെയ്യാൻ 15 ദിവസം സമയം . ഒരാഴ്ച ഒബ്ജക്ഷൻ പരിഹരിക്കാൻ. തൊട്ടടുത്ത ദിവസം അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. പക്ഷേ കഴിഞ്ഞ വർഷങ്ങളിൽ ഇതിനെല്ലാം വലിയ കാലതാമസമാണുണ്ടായത്.ഐ.ടി സെല്ലിന്റെ വീഴ്ച കാരണം കഴിഞ്ഞ വർഷവും ജീവനക്കാരുടെ സ്ഥലം മാറ്റം ഒമ്പത് മാസം വൈകി. തദ്ദേശ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പിന്നെ പൊതു സ്ഥലംമാറ്റം നടക്കില്ല. റവന്യൂ സർവറിന്റെ കപ്പാസിറ്റി കുറവാണ് സൈറ്ര് ഇടയ്ക്ക് നിശ്ചലമാവാൻ കാരണം.
അപേക്ഷകർ
സീനിയർ ക്ലാർക്ക് /സ്‌പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് ഓഫീസർ/റവന്യൂ ഇൻസ്‌പെക്ടർ/ ഹെഡ് ക്ലാർക്ക്, ഡെപ്യൂട്ടി തഹസീൽദാർ/ജൂനിയർ സൂപ്രണ്ട്, തഹസീൽദാർ/ സീനിയർ സൂപ്രണ്ട്, യു.ഡി ടൈപ്പിസ്റ്റ്/ സീനിയർഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ഫെയർകോപ്പി സൂപ്രണ്ട് .
18,000
വകുപ്പിലെ ആകെ ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |