ഏറെനാളത്തെ പ്രണയത്തിനുശേഷം നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഗുരുവായൂരിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രാഷ്ട്രീയ, സിനിമാ രംഗത്തുനിന്ന് നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബാംഗമാണ്. ജമീന്ദാർ കുടുംബമാണ് താരിണിയുടേത്.
താരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടിയിരുന്നു. 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും താരിണിയും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഒരു ചെറിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരിണി. ജയറാം കുടുംബത്തിലേക്ക് മറ്റൊരു അംഗം കൂടി വരാൻ പോകുകയാണോയെന്ന് വിചാരിക്കേണ്ട.
'ടീ വിത്ത് ടി ((Tea with T)' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങിയ വിശേഷമാണ് താരിണി പങ്കുവച്ചത്. തന്റെ സൗന്ദര്യം, ഫാഷൻ, ഉൽപന്നങ്ങൾ സത്യസന്ധമായ അഭിപ്രായം, ദിവസേന നടക്കുന്ന കാര്യങ്ങൾ എന്നിവയും തനിക്ക് വരുന്ന മെസേജിന് മറുപടിയും ഇതിലൂടെ നൽകുമെന്നും അറിയിച്ചിരിക്കുകയാണ് താരിണി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
ഇതിനോടകം തന്നെ രണ്ടായിരത്തോളം ആളുകൾ താരിണിയുടെ ബ്രോഡ്കാസ്റ്റ് ചാനലിൽ ജോയിൻ ചെയ്തിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് താരിണി. വളരെ മികച്ച പ്രൊഡക്ടുകളാണ് താരിണി ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് ഈ ചാനലിലൂടെ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |