കൊച്ചി: കേരള തീരത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ട് കണ്ടെയ്നർ കപ്പൽ അപകടങ്ങൾ സംഭവിച്ചതിൽ ദുരൂഹതയുണ്ടെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലും മറ്റും ചർച്ചകൾ മുറുകുന്നു. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നേവിയുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഉൾപ്പെടെ കമന്റുകളുടെ പ്രവാഹമാണ്.
അസാധാരണമായ രണ്ട് കപ്പലപകടങ്ങൾക്കാണ് കേരള തീരം സാക്ഷ്യം വഹിച്ചത്. മേയ് 24ന് വിഴിഞ്ഞത്ത് നിന്ന് 643 കണ്ടെയ്നറുകളുമായി പുറപ്പെട്ട മെഡിറ്ററേനിയിൽ ഷിപ്പിംഗ് കമ്പനിയുടെ എം.എസ്.സി എൽസ 3 എന്ന കപ്പൽ ചരിഞ്ഞ് ആദ്യം കണ്ടെയ്നറുകൾ കടലിൽ പതിച്ച് പിറ്റേന്ന് മുങ്ങിത്താഴുകയായിരുന്നു. ഇന്നലെ ബേപ്പൂർ ആഴക്കടലിൽ തീപിടിച്ച വാൻ ഹായ് 503 എന്ന തായ്‌വാൻ കപ്പലിലെ സ്ഫോടനവും ദുരൂഹമാണ്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് എത്തിയ ദിവസം തന്നെയാണ് വാൻ ഹായ് കത്തിയതും.
വിഴിഞ്ഞത്തിന് ദുഷ്പ്പേരുണ്ടാക്കാനോ? ചർച്ചകൾ വിരൽചൂണ്ടുന്നത്
മേയ് രണ്ടിന് ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തേക്ക് മദർഷിപ്പുകൾ തുടർച്ചയായി വരുന്ന സാഹചര്യത്തിൽ ദുഷ്പേരുണ്ടാക്കാനുള്ള ശ്രമം.
എം.എസ്.സി എൽസ 3 എന്ന പഴഞ്ചൻ കപ്പൽ ചരിഞ്ഞതും മുങ്ങിയതും സംശയകരം.
കണ്ടെയ്നറുകൾ കടലിൽ വീഴുന്നത് അസ്വാഭാവികം
കപ്പലുടമകളായ മെഡിറ്ററേനിയിൽ ഷിപ്പിംഗ് കമ്പനിയ്ക്കെതിരെ കേസെടുക്കുന്നില്ല
ഇന്നലെ വാൻ ഹായ് 503ലെ കണ്ടെയ്നർ സ്ഫോടനം അത്യപൂർവ്വം. കണ്ടെയ്നർ കപ്പലുകൾ കത്താറുമില്ല
അപകടകരമായ ചരക്കുകൾ കണ്ടെയ്നറുകളിലുണ്ടാകാമെങ്കിലും കർശനമായ കരുതലുകൾ പതിവാണ്.
അപകടത്തിൽപ്പെട്ട രണ്ടും കണ്ടെയ്നർ കപ്പലുകളായതും സംശയകരം.
അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന വിഴിഞ്ഞം വളർന്നാൽ പല വിദേശ തുറമുഖങ്ങൾക്കും ഭീഷണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |