ജീവിതത്തിൽ ഇതുവരെ ചോദിച്ചിരുന്ന ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരം കിട്ടിയെന്ന് ഗായിക ജ്യോത്സന. തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു ഗായിക. കുട്ടിക്കാലം മുതൽ താൻ ചോദിച്ചിരുന്ന പല ചോദ്യങ്ങളുടെയും ഉത്തരമാണ് തന്റെ ഓട്ടിസം ഡയഗ്‌നോസിസ് എന്ന് ജ്യോത്സന പറഞ്ഞു. ടെഡ് എക്സ് ടോക്സിൽ സംസാരിക്കുകയായിരുന്നു താരം. ഓട്ടിസത്തെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കാനാണ് ഈ തുറന്നു പറച്ചിലെന്നും ജ്യോത്സന കൂട്ടിച്ചേർത്തു. ജീവിതത്തിലെ ഒരു ഘട്ടത്തിൽ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടാമെന്ന് തോന്നിയതിനെ തുടർന്ന് ലണ്ടനിലേക്ക് പോയി. അവിടെ വച്ച് ഒരു കോഴ്സിന്റെ ഭാഗമായുണ്ടായ സംശയങ്ങളെ തുടർന്ന് മാനസിക രോഗ വിദഗ്ദ്ധനെ കാണുകയായിരുന്നു. അങ്ങനെ നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിച്ചത്
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നുകയും അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്തെന്ന് ഗായിക പറഞ്ഞു. അവിടെ വച്ച് ഒരു കോഴ്സ് പഠിക്കാൻ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടാക്കുകയും അങ്ങനെ മാനസികരോഗ വിദഗ്ധനെ കാണുകയുമായിരുന്നെന്നും ജ്യോത്സന പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഉറപ്പിക്കാനായി മൂന്നുതവണ പരിശോധന നടത്തിയെന്നും ഗായിക വ്യക്തമാക്കി.
ഞാൻ ഹൈ മാസ്‌കിംഗ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ്. ഇവളെന്താണ് പറയുന്നത്, ഇവളെ കണ്ടാൽ ഓട്ടിസ്റ്റിക് ആണെന്ന് പറയില്ലല്ലോ എന്ന് നിങ്ങളിൽ മിക്കവരും ചിന്തിക്കുന്നുണ്ടാകും. അത് ഓട്ടിസത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണ്. ചിലർ പറയും നമ്മളെല്ലാവരും കുറച്ച് ഓട്ടിസ്റ്റിക് ആണെന്ന്. അല്ല, ഒന്നെങ്കിൽ നിങ്ങൾ ഓട്ടിസ്റ്റിക് ആണ്, അല്ലെങ്കിൽ ഓട്ടിസ്റ്റിക് അല്ല. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് ഓട്ടിസം''
''ഓട്ടിസം കണ്ടു പിടിച്ച ആ നിമിഷം എന്നെക്കുറിച്ച് എനിക്കുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു. എന്തുകൊണ്ടാണ് എനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ ഇത്രയും സെൻസിറ്റിവാകുന്നത്? എന്തുകൊണ്ടാണ് ഞാൻ എല്ലാം വളരെ ആഴത്തിൽ അനുഭവിക്കുന്നത്? എനിക്ക് ചുറ്റുമുള്ളവരെല്ലാം പറഞ്ഞിട്ടും എന്തുകൊണ്ട് എനിക്ക് എല്ലാം എളുപ്പത്തിലെടുക്കാൻ സാധിക്കുന്നില്ല?' സോഷ്യൽ ആംഗ്‌സൈറ്റിയെന്ന് ഞാൻ കരുതിയിരുന്നത് യഥാർത്ഥത്തിൽ സെൻസറി ഓവർലോഡ് എന്ന അവസ്ഥയായിരുന്നു. ബേൺ ഔട്ടായി ഞാൻ മനസിലാക്കിയത് യഥാർത്ഥത്തിൽ ഓട്ടിസ്റ്റിക് ഷട്ട് ഡൗൺ ആയിരുന്നു. ന്യൂറോ ടിപ്പിക്കൽ ആളുകൾ അവർക്കായി നിർമ്മിച്ച ലോകത്തിന്റെ ഭാഗമായി മാറാൻ വർഷങ്ങളുടെ ചെയ്ത മാസ്‌കിംഗിന്റെ ഫലമായിരുന്നു എല്ലാം'' എന്നും താരം പറയുന്നു.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |