അടുക്കളയിൽ ഏറ്രവും കൂടുതൽ ബുദ്ധിമുട്ടുന്നത് സിങ്ക് വ്യത്തിയാക്കാനാണ്. പാത്രങ്ങൾ കഴുക്കാനും മീൻ മുറിക്കാനുമെല്ലാം സിങ്ക് ഉപയോഗിക്കുന്നതിനാൽ അത് പെട്ടെന്ന് അഴുക്ക് പിടിക്കുന്നു. അഴുക്ക് പിടിക്കുക മാത്രമല്ല ചിലപ്പോൾ സിങ്ക് അടഞ്ഞ് പോകുകയും ചെയ്യുന്നു. പിന്നെ വെള്ളം കെട്ടി നിന്ന് അടുക്കളയിൽ ദുർഗന്ധം പരക്കും. ഇത്തരത്തിൽ അടഞ്ഞ സിങ്ക് തുറക്കാനും സിങ്ക് അടയാതിരിക്കാനും ചില പൊടിക്കെെകൾ നോക്കിയാലോ?
വിനാഗിരി
സിങ്കിൽ വെള്ളം തടഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ആദ്യം ഭക്ഷണാവശിഷ്ടങ്ങൾ അതിൽ നിന്ന് നീക്കം ചെയ്യണം. ശേഷം അതിൽ കുറച്ച് ചൂടുവെള്ളം ഒഴിക്കുക. എണ്ണമെഴുക്ക് പോലുള്ള അഴുക്ക് അലിയിക്കുന്നതിന് ഇത് സഹായിക്കും. ഒരു പാത്രത്തിൽ മൂന്നിലൊന്ന് ബേക്കിംഗ് സോഡയും അതിലേക്ക് തുല്യ അളവിൽ വിനാഗിരിയും ഒഴിച്ച് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം സിങ്കിലേക്ക് ഒഴിക്കാം. ഇത് 15 മിനിട്ട് അങ്ങനെതന്നെ വയ്ക്കണം. എന്നിട്ട് ചൂടുവെള്ളത്തിൽ കഴുകാം. ഇത് അടഞ്ഞ സിങ്ക് തുറക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ചൂടുവെള്ളവും ഡിഷ് വാഷ് സോപ്പും കലർത്തി സിങ്ക് വൃത്തിയാക്കുക.
കാസ്റ്റിക് സോഡ
മൂന്ന് ലിറ്റർ വെള്ളത്തിലേയ്ക്ക് കാസ്റ്റിക് സോഡ മൂന്ന് കപ്പ് ചേർക്കാം. ഇത് അടുക്കള സിങ്കിൽ ഒഴിച്ച് 30 മിനിട്ടിന് ശേഷം തിളച്ച വെള്ളം ഒഴിച്ച് കഴുകുക. ഇത് എളുപ്പത്തിൽ ബ്ലോക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. പാത്രത്തിലെ ഭക്ഷണപദാർത്ഥങ്ങൾ ചവറ്റുകുട്ടയിൽ ഇട്ടതിന് ശേഷം പാത്രം മാത്രം കഴുകാനായി സിങ്കിൽ ഇടുക. ഭക്ഷണപദാർത്ഥങ്ങൾ സിങ്കിൽ വീണാൽ പെട്ടെന്ന് സിങ്ക് അടഞ്ഞ് പോകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |