സോഷ്യൽ മീഡിയയിൽ ഏറ്റവും കാഴ്ചക്കാരുള്ള വീഡിയോകൾ കുട്ടികളുടേതാണ്. അവർ പാട്ടുപാടുന്നതും ഡാൻസ് കളിക്കുന്നതും കുസൃതി കാണിക്കുന്നതുമൊക്കെയാണ് വൈറലാകുന്ന വീഡിയോകൾ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ഡാൻസ് കളിക്കുന്ന കുട്ടിയാണ് വീഡിയോയിലുള്ളത്. എന്നാൽ കക്ഷി ഡാൻസ് കളിക്കുന്നത് പാട്ട് കേട്ടല്ല, മറിച്ച് കാറിന്റെ അലാറം കേട്ടാണ് ചുവടുവയ്ക്കുന്നത്. അലാറം കേൾക്കുമ്പോൾ കൊച്ചുകുട്ടി ചിന്തിക്കുന്നത് അത് പാട്ടാണെന്നാണ്.
അലാറം നിൽക്കുന്നതുവരെ കുട്ടി ഡാൻസ് തുടരുന്നു. ഈ വീഡിയോ കാണുന്ന ഏതൊരാളുടെ മുഖത്തും ഒരു ചെറുപുഞ്ചിരി വിടരുമെന്ന കാര്യത്തിൽ സംശയമില്ല. രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |