കോഴിക്കോട്: ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയെയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്തുനിന്ന് 20 പേരെയും തിരഞ്ഞെടുത്തു. 140 അംഗ സംസ്ഥാന കൗൺസിലിൽ നിന്നാണ് സംസ്ഥാന കമ്മിറ്റിയെയും ദേശീയ കൗൺസിലിനെയും തിരഞ്ഞെടുത്തത്. അഡ്വ. തോമസ് മാത്യുവായിരുന്നു സംസ്ഥാന റിട്ടേണിംഗ് ഓഫീസർ. ഏകകണ്ഠമായാണ് ആർ.ജെ.ഡി തിരഞ്ഞെടുപ്പ് നടന്നതെന്നും ത്രിതല തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കുമെന്നും എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ കെ.പി. മോഹനൻ എം.എൽ.എ, ഡോ. വറുഗീസ് ജോർജ്, ഡോ. എ. നീലലോഹിതദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |