പ്രായമായവരും ചെറുപ്പക്കാരും കുട്ടികളും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിലും മുടി വിണ്ടുകീറലും. മുടി കൊഴിച്ചിൽ തടഞ്ഞ് തഴച്ചുവളരാൻ രാസവസ്തുക്കൾ ചേർന്ന ഉത്‌പന്നങ്ങളും വീട്ടിലെ പൊടിക്കൈകളും ഒരുപോലെ ഉപയോഗിച്ച് മടുത്തവരായിരിക്കും മിക്കവരും. ഓരോരുത്തരുടെയും മുടിയുടെ ഘടന വ്യത്യസ്തമായതിനാൽ മുടി സംരക്ഷണത്തിലും ഈ വ്യത്യാസം പ്രകടമാവും. മുടി വളരാൻ പലതും ചെയ്ത് മടുത്തവർക്ക് തീർച്ചയായും ഫലംതരുന്ന ഒരു മാർഗം പരീക്ഷിക്കാം.
മുട്ട ഉപയോഗിച്ചതിനുശേഷം മിക്കവരും തോട് വലിച്ചെറിയുകയാണ് ചെയ്യാറ്. ചിലർ ഇത് ചെടികൾക്ക് വളമായും ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ മുട്ടത്തോട് മുടിക്ക് സംരക്ഷണം നൽകുമെന്നത് പലർക്കും അറിവുണ്ടായിരിക്കുകയില്ല. കാത്സ്യം, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ആന്റി ബാക്‌ടീരിയൽ സവിശേഷതകൾ തുടങ്ങിയവ മുട്ടത്തോടിൽ അടങ്ങിയിട്ടുണ്ട്. മുട്ടത്തോട് കൊണ്ട് മുടിക്ക് സംരക്ഷണം നൽകുന്ന കൂട്ട് തയ്യാറാക്കാം.
ഇതിനായി ആദ്യം മുട്ടത്തോട് നന്നായി കഴുകി വൃത്തിയാക്കണം. ശേഷം ഒട്ടും ഈർപ്പമില്ലാതെ ഉണക്കിയെടുക്കണം. ഇത് നന്നായി പൊടിച്ചെടുക്കാം. ഈ പൊടി ഹെയർമാസ്‌കായും ഷാംപൂവിൽ ചേർത്തും ഉപയോഗിക്കാം. അൽപം വെളിച്ചെണ്ണയോടൊപ്പവും ഒലിവ് ഓയിലിനൊപ്പവും മുട്ടത്തോടിന്റെ പൊടി ചേർത്ത് യോജിപ്പിച്ച് തലയിൽ തേക്കാം. അരമണിക്കൂറിനുശേഷം കഴുകി കളയണം. ഇത് മുടി വേഗത്തിൽ വളരുന്നതിന് സഹായിക്കും. ഷാംപൂവിൽ മുട്ടത്തോട് പൊടി ചേർത്ത് അഞ്ചുമിനിട്ട് നന്നായി മസാജ് ചെയ്തതിനുശേഷം കഴുകിക്കളയാം. മുട്ടത്തോട് പൊടിയിൽ കറ്റാർവാഴ ജെൽ ചേർത്തും ഹെയർമാസ്‌ക് തയ്യാറാക്കാം. ആഴ്‌ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുടി തഴച്ചുവളരുന്നതിന് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |