SignIn
Kerala Kaumudi Online
Wednesday, 09 July 2025 9.25 AM IST

ഈ നക്ഷത്രക്കാർ ശ്രദ്ധിച്ചോളൂ ഇല്ലെങ്കിൽ തൊഴിൽ നഷ്‌ടം ഉറപ്പ്, അതിമോഹം നന്നല്ല

Increase Font Size Decrease Font Size Print Page
luck-and-future

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലൈ 2 മിഥുനം 18 ബുധനാഴ്ച

(പുലർന്ന ശേഷം 11 മണി 6 മിനിറ്റ് 54 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം)

അശ്വതി: കുടുംബത്തിൽ ഐശ്വര്യം , ഭൂമിലാഭം, കൃഷിയിലൂടെ നേട്ടം, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും.

ഭരണി: വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപരണങ്ങൾ വാങ്ങിക്കും, പൂർവ്വിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, കർഷകർക്ക് ലാഭം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, രോഗങ്ങൾ അലട്ടും, ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും.

കാർത്തിക: ബിസിനസ്സിൽ നിന്നും മികച്ച നേട്ടം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, വിദേശ യാത്രക്കും മറ്റും തീരുമാനമാകും, ദുർവാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും, വാക്കുകൾ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

രോഹിണി: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും,ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, ജനപ്രീതിയും അംഗീകാരവും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, എതിർലിംഗത്തിലുള്ളവരോട് താൽപര്യം കൂടും.

മകയിരം: മാതാവിന് രോഗശാന്തി, സമ്മാനങ്ങൾ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം,ശത്രുവിൻമേൽ വിജയം,ആഡംബര ഭ്രമം, ദാമ്പത്യ സുഖം, സംസാരത്തിലൂടെ മറ്റുള്ളവരെ വശത്താക്കും,ഈശ്വരാധീനം, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും.

തിരുവാതിര: ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും, ആനുകൂല്ല്യങ്ങൾ ലഭിക്കും, സ്ത്രീകൾ മൂലം അംഗീകാരം ലഭിക്കും, കാലങ്ങളായി കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും,ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും,ആകർഷകത്വം എല്ലായിടത്തും നിഴലിച്ചു നിൽക്കും.

പുണർതം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികൾക്ക് നല്ലസമയം, ശത്രുക്കൾ ഒഴിഞ്ഞുപോകും,ദാമ്പത്യം സന്തോഷപ്രദം,പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ആചാര മര്യാദകൾ പാലിക്കും.

പൂയം: ഒരേസമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, വിവാഹാലോചന പുരോഗമിക്കും,ശത്രുക്കളുടെ മേൽ വിജയം, രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത്ത് സമാഗമം, അപ്രതീക്ഷിതമായി ധനനേട്ടം.

ആയില്യം: ഇഷ്ടഭക്ഷണ ലബ്ദി, ധനനേട്ടം.സമ്മാനാദി ലാഭം, തൊഴിൽ മേഖലയിൽ മേന്മ. എതിർക്കുന്നവരെ കീഴ്‌പെടുത്തും,സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും, ധനലാഭം, വസ്ത്രാഭരണാദി ലാഭം, ശത്രുനാശം.

മകം: എല്ലാ കാര്യത്തിലും വിജയം, ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിതത്തോടെ ചെയ്തു തീർക്കും, കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും. ചെലവിനോടൊപ്പം വരവും വർദ്ധിക്കും,കടബാദ്ധ്യതകൾ കുറയും.

പൂരം: രാഷ്ട്രീയ രംഗങ്ങളിൽ വിജയം, വീടിനോട് പ്രത്യേക താൽപര്യം, അധികാരികളുടെ പ്രീതി,കുടുംബസുഖം, തൊഴിലിൽ മേന്മ, പേരും പെരുമയും ഉണ്ടാകും, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സ്ത്രീകൾക്ക് സമ്മാനാദിലാഭം.

ഉത്രം: പണമിടപാടുകളിൽ നേട്ടം,അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങൾക്ക് ആശ്വാസം, ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, സന്താനസുഖം, ആഡംബര വസ്തുക്കൾ ശേഖരിക്കും, കുടുംബസുഖം, സമാധാനം.

അത്തം: കള്ളം പറയേണ്ടുന്ന അവസ്ഥ വന്നു ചേരും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും,ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.

ചിത്തിര: സുന്ദരവസ്തുക്കളോടും ആഡംബരത്തിനോടും താൽപ്പര്യം കൂടും, പൊതുജനാനുകൂല്ല്യം, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, സ്ത്രീകളെ വിശ്വസിക്കരുത്, കാര്യങ്ങൾ ബുദ്ധിപരമായി വിശകലനം ചെയ്തുനോക്കി മാത്രം തീരുമാനങ്ങൾ എടുക്കുക.

ചോതി:സാമ്പത്തിക പ്രശ്നങ്ങൾക്ക് നിയമ പരിരക്ഷ വേണ്ടിവരും, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ, ചിട്ടി,ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ,സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, ആഭരണലാഭം, കൃഷിഗുണം, സ്ത്രീഗുണം, ദാമ്പത്യസുഖം, സർക്കാർ ആനുകൂല്ല്യം.

വിശാഖം: ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, തൊഴിൽപരമായി ഉയർച്ച, ഇഷ്ടഭക്ഷണ ലബ്ദി ,ശത്രുക്കളെ പരാജയപ്പെടുത്തും, യാത്രയിൽ ബുദ്ധിമുട്ടുകൾ, പലവിധ ക്ലേശങ്ങൾക്കും സാദ്ധ്യത. ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, ഗൃഹത്തിൽ ചില അസ്വസ്ഥതകൾ, വീടുവിട്ട് താമസിക്കേണ്ടി വരും.

അനിഴം:ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികൾ പിന്നീട് പ്രയാസങ്ങൾക്ക് കാരണമാകും, യാത്രാഗുണം, താൽക്കാലിക ജോലി സ്ഥിരമാകും, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം കിട്ടും.

കേട്ട:യാത്രാക്ലേശം,രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക. കുടുംബ സുഖം, ബിസിനസ്സിൽ നേട്ടം,അനുകൂലമായ വിവാഹ ബന്ധം, മറ്റുള്ളവരുടെ പ്രീതികരമായ പെരുമാറ്റം ഗുണകരമാകും.

മൂലം: ഇഷ്ടമല്ലാത്തവരുമായി സഹകരിക്കേണ്ടി വരും, തടസ്സങ്ങൾ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും, ഭാര്യാഗുണം, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും, മതപരമായ കാര്യങ്ങളിൽ താൽപ്പര്യം കാണിക്കും.

പൂരാടം: വാക്ക് പാലിക്കാൻ സാധിക്കില്ല, ബന്ധുക്കളുടെ എതിർപ്പുകൾ, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം, മേലധികാരികളുടെ പ്രീതി നേടും, യാത്രയിൽ നേട്ടം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.

ഉത്രാടം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരിലിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, ഭാര്യാഗുണം, സ്വധീനശക്തി വർദ്ധിക്കും, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, പഠന കാര്യങ്ങളിൽ ജയം.

തിരുവോണം: ആത്മനിയന്ത്രണശേഷി ഉണ്ടാകും, ധനപ്രാപ്തി, അന്യദേശവാസം ഗുണം ചെയ്യും, ഭർതൃസ്‌നേഹം വർദ്ധിക്കും, സ്വന്തം കുടുംബത്തോട് മാത്രമെ കൂറും സ്‌നേഹവും കാണുകയുള്ളു,ആത്മീയപരമായ കാര്യങ്ങളിൽ താൽപ്പര്യം കൂടും.

അവിട്ടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, കാര്യശേഷി, ആകർഷകത്വം, സത്യസന്ധത, ഈശ്വരാധീനം, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ യോഗം.

ചതയം: ജനപ്രീതിയും അംഗീകാരവും, ശത്രു ജയം, സ്ത്രീകൾ മുഖേനെ സന്തോഷം, പൊതുവേ അനുകൂലമായ സാഹചര്യങ്ങൾ, ശത്രുക്കളെ പരാജയപ്പെടുത്തും,ജീവിതത്തിൽ പലവിധത്തിലുള്ള പുരോഗതി, മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക.

പൂരുരുട്ടാതി: ദൂരയാത്രാക്ലേശം,ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, കോപസ്വഭാവം, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉതൃട്ടാതി: അധികാര മോഹം പ്രകടിപ്പിക്കും,കഷ്ടപ്പാട്, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, ഏല്ലാരംഗത്തും പരാജയം, അമിതമായുള്ള ആത്മവിശ്വാസം ദോഷം ചെയ്യും, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും, സ്ത്രീകൾ മുഖേനെ കലഹം.

രേവതി: ദാമ്പത്യത്തിൽ അകൽച്ച, മുൻകോപം,വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും, വികാര വിക്ഷോഭം, അപകടത്തിൽ നിന്നും പാഠം പഠിക്കും, വീടുവിട്ട് നിൽക്കേണ്ടി വരും,കർമ്മ മേഖലയിൽ അനിശ്ചിതത്വം.

TAGS: JOB ISSUE, BAD TIME, STARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.